പുതിയ നിയോഗവുമായി കെ.സി. റോസക്കുട്ടി ടീച്ചര്‍; ജ​നു​വ​രി ഏ​ഴി​ന് സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​നാ​യി സ്​​ഥാ​നം ഏ​റ്റെ​ടു​ക്കും

പുതിയ നിയോഗവുമായി കെ.സി. റോസക്കുട്ടി ടീച്ചര്‍; ജ​നു​വ​രി ഏ​ഴി​ന് സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​നാ​യി സ്​​ഥാ​നം ഏ​റ്റെ​ടു​ക്കും

സ്വന്തം ലേഖിക

ക​ല്‍​പ​റ്റ: മു​ന്ന​ണി മാ​റി​ എത്തി​യ കെ.​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ര്‍ ഇനി പുതിയ നിയോഗത്തിലേക്ക്.

ജ​നു​വ​രി ഏ​ഴി​ന് സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​നാ​യി അ​വ​ര്‍ ​ സ്​​ഥാ​നം ഏ​റ്റെ​ടു​ക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പു​തി​യ നി​യോ​ഗ​ത്തി​ല്‍ സ​ന്തോ​ഷ​മു​​ണ്ടെ​ന്നും സ്ഥാ​ന​​മേ​റ്റെ​ടു​ത്ത​ശേ​ഷം ഒ​ട്ടേ​റെ സ്ത്രീ​ക​ള്‍​ക്ക്​ സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്നും റോ​സ​ക്കു​ട്ടി ​ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്താ​ണ്​ സ്ഥാ​നാ​ര്‍​ഥി​ നി​ര്‍​ണ​യ​ത്തെ ചൊ​ല്ലി പാ​ര്‍​ട്ടി​യു​മാ​യി ഇ​ട​ഞ്ഞ്​ ഇ​ട​തു​പാ​ള​യ​ത്തി​ലേ​ക്ക്​ ​ചേ​ക്കേ​റി​യ​ത്.

കെ.​എ​സ്. സ​ലീ​ഖ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തോ​ടെ​യാ​ണ് സം​സ്ഥാ​ന വ​നി​ത വി​ക​സ​ന കോ​ര്‍​പ​റേ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്സ​നാ​യി എ​ല്‍.​ഡി.​എ​ഫ്​ സ​ര്‍​ക്കാ​ര്‍ കെ.​സി. റോ​സ​ക്കു​ട്ടി​യെ നി​യ​മി​ക്കു​ന്ന​ത്.

നേ​ര​ത്തേ, കെ.​പി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ടീ​ച്ച​ര്‍ യു.​ഡി.​എ​ഫ്​ ഭ​ര​ണ​കാ​ല​ത്ത്​ വ​നി​ത ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി മു​ന്‍ എം.​എ​ല്‍.​എ​യാ​യി​രു​ന്നു.