കേരളത്തിലെ പ്രളയകാലത്തിലൂടെ മലയാളികൾ എന്നും ഓർമ്മിക്കുന്ന പേരാണ് കേണൽ ഹേമന്ത് രാജ്; മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈനിക സംഘത്തിന് നേതൃത്വം നൽകിയതും ഈ കോട്ടയം ഏറ്റുമാനൂർ സ്വദേശിതന്നെ; വീണ്ടും മലയാളിയുടെ രക്ഷകനായി മാറിയിരിക്കുകയാണ് ഏറ്റുമാനൂരിന്റ സ്വന്തം ഹേമന്ത്
സ്വന്തം ലേഖകൻ
പാലക്കാട്: മലമ്പുഴയിലെ മലയിൽ കുടുങ്ങിയ ബാബു എന്ന യുവാവിനെ രക്ഷപ്പെടുത്തി. അപൂർവങ്ങളിൽ അപൂർവമായ ഈ രക്ഷാദൗത്യത്തെ നയിക്കുന്നത് കേണൽ ഹേമന്ദ് രാജ് എന്ന മലയാളി സൈനികനാണ്. ആ പേര് നമ്മൾ മുൻപ് കേട്ടിട്ടുണ്ട്, 2018ൽ. കേരളത്തിലെ പ്രളയകാലത്തിലൂടെ മലയാളികൾ എന്നും ഓർമ്മിക്കുന്ന പേരാണ് കേണൽ ഹേമന്ദ് രാജ്.
ഓണാവധി ആഘോഷിക്കാനായി നാട്ടിലേക്ക് വിമാനം കയറാൻ ഡൽഹിയിലെത്തിയപ്പോളാണ് , നാട്ടിൽ വെള്ളപ്പൊക്കമാണ്. വെറും വെള്ളപ്പൊക്കമല്ല, വമ്പൻ പ്രളയം. ആളുകൾ ഒഴുകിപ്പോകുന്നു. വീടുകൾ തകരുന്നു. മാനുഷർ ഒറ്റക്കെട്ടായി പരസ്പര സഹായത്തിനിറങ്ങുന്നു. തൻ്റെ കുടുംബം മുഴുവൻ ദുരിതാശ്വാസ ക്യാമ്പിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നാട് വെള്ളത്തിലാണ് എന്നിങ്ങനെയുള്ള വിവരങ്ങൾ ഹേമന്ത് അറിയുന്നത്. ഡൽഹിയിൽ നിന്ന് കൊച്ചിക്കുള്ള തൻ്റെ വിമാനം ക്യാൻസലായി. നാട്ടിലെ പ്രിയപ്പെട്ടവർക്ക് തന്റെ ആവശ്യം ഇപ്പോഴല്ലെങ്കിൽ പിന്നെ എപ്പോൾ എന്നായി ഹേമന്ദ്. ആ നിമിഷം മുതൽ അദ്ദേഹം വീണ്ടും സൈനികനായി.
ഉടൻ തന്നെ ഇൻഡിഗോ അധികൃതരെ ബന്ധപ്പെടുകയും തിരുവനന്തപുരത്തേക്ക് വിമാനം തരപ്പെടുത്താൻ അവരോട് അഭ്യർത്ഥിക്കുകയും ചെയ്തു.
ഓഗസ്റ്റ് 19 അർദ്ധരാത്രി 2 മണിയ്ക്കാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. എത്തിയ ഉടൻ അദ്ദേഹം വ്യോമസേനയുമായി ബന്ധപ്പെട്ട് തന്നെ ചെങ്ങന്നൂരിലേക്ക് എയർ ഡ്രോപ്പ് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ചെങ്ങന്നൂരിലെ സ്ഥിതി ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്ന് അദ്ദേഹം മനസ്സിലാക്കി.
സൈന്യത്തിൽ നിന്ന് വിരമിച്ച ചിലരെയും തൻ്റെ സുഹൃത്തുക്കളെയും ചില കോളജ് വിദ്യാർത്ഥികളെയും ചേർത്ത് അദ്ദേഹം ചെങ്ങന്നൂരിൽ 35 പേരടങ്ങുന്ന ഒരു രക്ഷാ സംഘത്തിനു നേതൃത്വം നൽകി. ഇവർക്കൊപ്പം മത്സ്യത്തൊഴിലാളികളും ചേർന്നു. ഈ സംഘം ചെങ്ങന്നൂരിലെ വിവിധ ഇടങ്ങളിൽ നിന്ന് രക്ഷിച്ചെടുത്തത് ഒട്ടേറെ ജീവനുകളെയാണ്. ടൺ കണക്കിനു ഭക്ഷണവും ഇവർ എത്തിച്ചുനൽകി.
ഇപ്പോൾ മലയിടുക്കിൽ കുടുങ്ങിപ്പോയ യുവാവിന്റെ ജീവൻ കൈവെള്ളയിലെന്ന പോലെ അതീവ സുരക്ഷിതമായി പുറത്തെത്തിച്ച് ഹേമന്തിന്റെ നേതൃത്വത്തിലുള്ള സൈനിക സംഘമായിരുന്നു. മനുഷ്യസ്നേഹിയായ, മിടുക്കനായ സൈനികനാണ് ഹേമന്ത്. ബാബുവിനെ രക്ഷപ്പെടുത്തിയതോടെ മലയാളികളുടെ ഹൃദയത്തോട് ചേർന്നിരിക്കുകയാണ് ഈ സൈനികൻ.