കോട്ടയത്തിനു പുത്തനുണർവ് നൽകി അനിൽകുമാർ : കർമനിരതരായി ഇടതുപ്രവർത്തകർ
സ്വന്തം ലേഖകൻ
കോട്ടയം : യുവജനങ്ങൾക്ക് മുൻതൂക്കമുള്ള സമഗ്ര വികസനത്തിന്റെ ഉറപ്പും നൽകികൊണ്ടുള്ള പ്രചാരണ പരിപാടികളിലൂടെ മണ്ഡലമാകെ നിറയുകയാണ് സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതിരൂപമായ അഡ്വ.കെ അനിൽകുമാർ. വികസനത്തിന്റെയും, മതേതരത്വത്തിന്റെയും, സഹിഷ്ണതയുടെയും രാഷ്ട്രീയമാണ് അനിൽകുമാറിന്റെ പ്രവർത്തന ശൈലി. പതിറ്റാണ്ടുകളായി വികസനം മുടങ്ങിക്കിടക്കുന്ന കോട്ടയത്തിന്റെ കാർഷിക വ്യാപാര ടൂറിസം മേഘലകൾക്കു പുത്തനുണർവാണ് അനിൽകുമാറിന്റെ സ്ഥാനാർത്ഥിത്വം.
രാവിലെ റബ്ബർ ബോർഡ് റൂബിനഗറിലെ ഭവന സന്ദർശനത്തോടെ ആരംഭിച്ച പ്രചാരണം നാഗമ്പടം പനയിക്കഴിപ്പ് ഭാഗങ്ങളിലെ വീടുകളിലും കയറിയിറങ്ങി ജനകീയ കൂട്ടായ്‍മയുടെ പ്രവർത്തനങ്ങൾ നടന്ന മുണ്ടാർ തോടിന്റെ നാഗമ്പടം ഭാഗം സന്ദർശിച്ചു. പിന്നീട് ബിസിഎം കോളേജിലെ വിദ്യാർത്ഥികൾക്കും അദ്ധ്യപകർക്കുമൊപ്പം അൽപനേരം ചിലവഴിച്ച ശേഷം മുള്ളംകുഴിയിലെ വിവിധ കുടുബങ്ങളിലെ അമ്മമാരുടെ സ്നേഹ വാഗ്ദാനങ്ങൾ സ്വീകരിച്ചു തുടർന്ന് കീഴിക്കുന്നിലുള്ള വിശുദ്ധ മദർതെരേസയുടെ അഭയമന്ദിരം സന്ദർശിച്ച് അവിടുത്തെ അമ്മമാരുടെ അനുഗ്രഹവും ഏറ്റുവാങ്ങി സഹപ്രവർത്തകരായ അഭിഭാഷകരുടെ ആവേശാരവങ്ങൾ സ്വീകരിച്ചു. ബാർ അസ്സോസിയേഷയനിലും വിവിധ കോടതികളിലും സന്ദർശനം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് സിഎംഎസ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും നൽകിയ ഊഷ്‌മള സ്വീകരണവുമേറ്റുവാങ്ങി അവർക്കൊപ്പം അൽപ്പനേരം കലാലയ ജീവിതത്തിലെ പഴയ ഓർമ്മകൾ പുതുക്കി. വൈകുന്നേരം മുഖ്യമന്ത്രി പങ്കെടുത്ത എൽഡിഎഫ് കൺവൻഷനോടെ പ്രചാരണം പൂർത്തിയായി.
ഇടതുകോട്ടയായിരുന്ന കോട്ടയം അനിൽകുമാറിലൂടെ തിരിച്ചുപിടിക്കുവാനായി സിപിഐ സംസ്ഥാന കൗൺസിലംഗം അഡ്വ.വി.ബി ബിനു, സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം റ്റി.ആർ രഘുനാഥൻ, സിപിഎം ജില്ലാ കമ്മറ്റിയംഗം എം.കെ പ്രഭാകരൻ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ വളരെ ശക്തമായാണ് ഇടതുമുന്നണി പ്രവർത്തകർ മണ്ഡലത്തിൽ സംഘടന സംവിധാനം ഉപയോഗിക്കുന്നത്.