ഇതാ എത്തിപ്പോയി…! അതിശയ കാഴ്ചകളുമായി ജെംബോ സർക്കസ് കോട്ടയത്ത്; ദിവസവും മൂന്നു ഷോകൾ ; ജഗിളിംഗ്, റഷ്യന്‍ റിംഗ് ബാലന്‍സ്, ആഫ്രിക്കന്‍ ജിംനാസ്റ്റിക്, ചൈനീസ് റോളര്‍ ബാലന്‍സ് തുടങ്ങി ആകാംക്ഷയും സാഹസികതയും നിറഞ്ഞ അതിശയ കാഴ്ച  കാണാൻ കുടുംബ സമേതം നാഗമ്പടത്തേക്ക് വരു..!

ഇതാ എത്തിപ്പോയി…! അതിശയ കാഴ്ചകളുമായി ജെംബോ സർക്കസ് കോട്ടയത്ത്; ദിവസവും മൂന്നു ഷോകൾ ; ജഗിളിംഗ്, റഷ്യന്‍ റിംഗ് ബാലന്‍സ്, ആഫ്രിക്കന്‍ ജിംനാസ്റ്റിക്, ചൈനീസ് റോളര്‍ ബാലന്‍സ് തുടങ്ങി ആകാംക്ഷയും സാഹസികതയും നിറഞ്ഞ അതിശയ കാഴ്ച കാണാൻ കുടുംബ സമേതം നാഗമ്പടത്തേക്ക് വരു..!

 

സ്വന്തം ലേഖകൻ

കോട്ടയം : സാഹസികതയുടെ അതിശയ കാഴ്ചകളുമായി കോട്ടയംകാർക്ക് ആവേശം പകര്‍ന്ന് ജെംബോ സര്‍ക്കസിനു തുടക്കമായി. നാഗമ്പടം മുനിസിപ്പല്‍ മൈതാനിയിലാണ് സര്‍ക്കസ് അരങ്ങേറുന്നത്.

ഇന്ത്യയിലെ വിവിധസംസഥാനങ്ങളിൽ നിന്നുള്ള കലാകാരൻമാർക്കൊപ്പം ആഫ്രിക്കയിൽ നിന്നുള്ള കലാകാരന്മാരടക്കം എഴുപതോളം പേരാണ് ജംബോ സർക്കസിലുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആഫ്രിക്കയിൽ നിന്നുള്ള ആന്റണി മാക്സ്മില്ലൻ അവരിപ്പിക്കുന്ന ഭാരോദ്വഹനമാണ് സർക്കസിന്റെ പ്രധാന ആകർഷണം.

ലിംബോഡാൻസ്, ഫയർ ഈറ്റിംഗ് , എന്നിവ ആഫ്രിക്കയിൽ നിന്നുള്ള കലാകാരൻമാർ അവതരിപ്പിക്കുന്നു.

ജീവനുള്ള മൃഗങ്ങൾ ഇല്ലങ്കിലും ജീവനുള്ളതെന്നു തോന്നിക്കുന്ന റോബോട്ടിക് മൃഗങ്ങളെ പ്രദർശിപ്പിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ ശബ്ദ സംവിധാനത്തോടെ ചലിക്കുന്ന റോബോട്ടിക് മൃഗങ്ങളെയാണ് അവതരിപ്പിക്കുന്നത്. കുട്ടികൾക്ക് മൃഗങ്ങൾക്കൊപ്പം

ഫോട്ടോയെടുക്കാനും അവസരമുണ്ട്.

ഫയർ ഡാൻസ്, എട്ട് ഇഞ്ച് മാത്രം ഉയരമുള്ള കത്തുന്ന ഇരുമ്പു കമ്പിയുടെ താഴെ അതിസാഹസികമായ അഭ്യാസ പ്രകടനം, പോൾ ആക്രോബാറ്റിക് , നാട്ടിനിർത്തിയ പൈപ്പിൽക്കൂടി മിന്നൽ വേഗതയിൽ കയറുന്നതും ഇറങ്ങുന്നതും , ഹ്യുമൻ പിരമിഡ്, ഇറോളർ ആക്ട്, ലോഡർ ആക്രോബാറ്റ്. റഷ്യൻ സ്റ്റാച്ച്യു ആക്ട്, ഡബിൾ റിംഗ് ആക്ട്, ഡബിൾ സാരി ആക്ട് ജഗ്ളിംഗ്, എന്നിവയും ജംബോ സർക്കസിന് മാറ്റ് കൂട്ടുന്നു.

1PM , 4 PM, 7 PM എന്നിങ്ങനെ ദിവസേന 3 പ്രദർശനങ്ങളാണുള്ളത് . ടിക്കറ്റ് നിരക്ക്: 100, 150, 200, 300 രൂപ എന്നിങ്ങനെയാണ്. അഡ്വാൻസ് ബുക്കിംഗിന് .ഫോൺ: 9847710120, 866701 3077, 6238347006, 9562829263.