ട്വിറ്ററിലെ ‘കോൺഗ്രസ്’ ഒഴിവാക്കി ജോതിരാദിത്യ സിന്ധ്യ ; ഇനി ബിജെപിയിലേക്കോ ?

ട്വിറ്ററിലെ ‘കോൺഗ്രസ്’ ഒഴിവാക്കി ജോതിരാദിത്യ സിന്ധ്യ ; ഇനി ബിജെപിയിലേക്കോ ?

 

സ്വന്തം ലേഖകൻ

ഭോപ്പാൽ: യു.പി.എ സർക്കാറിലെ മന്ത്രിയും മുൻ എം.പിയുമായ ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിൽ നിന്ന് കോൺഗ്രസ് ബന്ധം വെട്ടി. പൊതുസേവകനെന്നും ക്രിക്കറ്റ് ഇഷ്ടപ്പെടുന്നയാളെന്നുമാണ് ജ്യോതിരാദിത്യയുടെ ട്വിറ്റർ ബയോ വിവരമായി ഇപ്പോൾ ഉള്ളത്. മുൻ എം.പി, മുൻ കേന്ദ്ര മന്ത്രി എന്നീ വിവരങ്ങളായിരുന്നു മുമ്പ് നൽകിയിരുന്നത്.

കോൺഗ്രസ് പാർട്ടിയുമായി ബന്ധമുള്ള ഒരു വിവരവും നിലവിൽ അദ്ദേഹത്തിൻറെ ട്വിറ്ററിൽ ഇല്ല. രാഷ്ട്രീയ നേതാക്കൾ ഏറെ ഫലപ്രദമായി ഉപയോഗിക്കുന്ന സമൂഹമാധ്യമമായ ട്വിറ്ററിൽ നിന്ന് കോൺഗ്രസുമായി ബന്ധപ്പെട്ട വിവരങ്ങൾ ജ്യോതിരാദിത്യ ഒഴിവാക്കിയതെന്തെന്ന ചർച്ചകൾ നടക്കുകയാണ്. കോൺഗ്രസിനുള്ളിലെ ചേരിപ്പോരിൻറെ പ്രതിഫലനമാണിതെന്ന് വിലയിരുത്തലുകളുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ട്വിറ്റർ ബയോ തിരുത്തിയതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളെ ജ്യോതിരാദിത്യ സിന്ധ്യ തള്ളി. ഒരു മാസം മുമ്പാണ് താൻ വിവരങ്ങൾ തിരുത്തിയത്. നീളമേറിയ വാചകങ്ങൾ ചുരുക്കാൻ നിരവധി പേർ ആവശ്യപ്പെട്ടിരുന്നെന്നും സിന്ധ്യ പറഞ്ഞു.