play-sharp-fill
ഏത് നേരാത്താടാ നിന്നെയൊക്കെ.. അതാണ് ജോഷി സാറിന്റെ ഏറ്റവും വലിയ ചീത്ത ;എന്നോടും മമ്മൂക്കയോടും പോലും ഇങ്ങനെ ചോദിക്കും ; ഒരിക്കല്‍ പോലും അങ്ങനെ ചോദിക്കാത്തത് മോഹന്‍ലാലിനോട് മാത്രം : സുരേഷ് ഗോപി

ഏത് നേരാത്താടാ നിന്നെയൊക്കെ.. അതാണ് ജോഷി സാറിന്റെ ഏറ്റവും വലിയ ചീത്ത ;എന്നോടും മമ്മൂക്കയോടും പോലും ഇങ്ങനെ ചോദിക്കും ; ഒരിക്കല്‍ പോലും അങ്ങനെ ചോദിക്കാത്തത് മോഹന്‍ലാലിനോട് മാത്രം : സുരേഷ് ഗോപി

സ്വന്തം ലേഖകൻ

മലയാളികളുടെ ഹിറ്റ്‌മേക്കര്‍ സംവിധായകനായ ജോഷിയുമൊത്തുള്ള അനുഭവം പങ്കുവച്ച് സുരേഷ് ഗോപി. ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ റിലീസ് ചെയ്യാനിരിക്കുന്ന പാപ്പന്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സുരേഷ് ഗോപി മനസ്സ് തുറന്നത്.

ജോഷി സര്‍ വലിപ്പ ചെറുപ്പമില്ലാതെ സെറ്റില്‍ എല്ലാവരെയും ചീത്ത വിളിക്കുമെന്നും എന്നാല്‍ ആ ചീത്ത ഒരിക്കല്‍ പോലും കേള്‍ക്കാത്തത് മോഹന്‍ലാല്‍ ആണെന്നും സുരേഷ് ഗോപി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏത് നേരാത്താടാ നിന്നെയൊക്കെ.. അതാണ് ജോഷി സാറിന്റെ ഏറ്റവും വലിയ ചീത്ത. മമ്മൂക്കയോട് പോലും ജോഷി സാര്‍ ഇങ്ങനെ ചോദിക്കും. ലാലിനോട് മാത്രമെ അത് ചോദിക്കാതെയുള്ളുവെന്ന് ജോഷി സര്‍ എപ്പോഴും പറയും. അവനോട് ഇത് പറയേണ്ടി വന്നിട്ടില്ല. അവനോട് പറയേണ്ടി വരികയുമില്ല. കൃത്യമായിരിക്കും. നിനക്കൊക്കെ ഇടയ്ക്ക് ഫോക്കസ് വിട്ടുപോകും അപ്പോഴാണ് എനിക്ക് ഭ്രാന്ത് കയറുന്നത്.

മലയാളസിനിമയില്‍ ലേലം,പത്രം തുടങ്ങിയ എക്കാലത്തെയും മികച്ച മാസ് ചിത്രങ്ങള്‍ സമ്മാനിച്ച ജോഡിയാണ് സുരേഷ് ഗോപി-ജോഷി കൂട്ടുക്കെട്ട്. മമ്മൂട്ടിക്ക് ന്യൂഡല്‍ഹി,ധ്രുവം,കൗരവര്‍,നായര്‍ സാബ്,സംഘം തുടങ്ങിയ വിജയചിത്രങ്ങള്‍ സമ്മാനിച്ച ജോഷി നരന്‍,നമ്ബര്‍ 20 മദ്രാസ് മെയില്‍ എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലിനും വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.