മെഡിസെപ്പില്‍ കൂടുതല്‍ ആശുപത്രികള്‍ പരിഗണിക്കണം ജോസ് കെ.മാണി…

മെഡിസെപ്പില്‍ കൂടുതല്‍ ആശുപത്രികള്‍ പരിഗണിക്കണം ജോസ് കെ.മാണി…

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും അവരുടെ കുടുംബങ്ങാള്‍ക്കും സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച മെഡിസെപ്പ് പദ്ധതി മാതൃകാപരമാണെന്ന് ജോസ് കെ.മാണി എം.പി അഭിപ്രായപ്പെട്ടു. എല്ലാ ജില്ലകളിലേയും കൂടുതല്‍ സ്വകാര്യ ആശുപത്രികള്‍ കൂടി ഈ പദ്ധതിയില്‍ അംഗമായാല്‍ ജീവനക്കാര്‍ക്ക് ഈ പദ്ധതി കൂടുതല്‍ ഉപകാരപ്രദമാവും. അതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് എന്‍.ജി.ഒ ഫ്രണ്ട് സംസ്ഥാന നേതൃയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത ജോസ് കെ.മാണി ആവശ്യപ്പെട്ടു. ജീവനക്കാര്‍ക്കുള്ള ഡി.എ വര്‍ദ്ധിപ്പിക്കണമെന്നും ജോസ് കെ.മാണി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

എന്‍.ജി.ഒ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഷിജു വി. കുര്യന്‍ അധ്യക്ഷത വഹിച്ചു. ജോബ് മൈക്കിള്‍ എം.എല്‍.എ, ചെറിയാന്‍ പോളച്ചിറക്കല്‍, വിജി എം. തോമസ്, അശ്വനികുമാര്‍ എസ്, അനീഷ് ആര്‍.ടി, ജോബി യൂസഫിന്‍, റെജിൽ എൻ , ടി.വി.തോമസ്, ആരോഗ്യം ജോയ്സൺ, ഷിബു തുണ്ടത്തിൽ, ജോയ്സൺ കെ.റ്റി, ഡെന്നി തോമസ്, സുരേഷ് നായർ , ബോബി കെ. ജോസഫ് , പ്രശാന്ത് എൻ , സി.പി. ദിലീപ് കുമാർ, ഷാജി കെ.എന്നിവര്‍ പ്രസംഗിച്ചു.

Tags :