മണ്ണിൻ്റെ കരുത്തിന് മുന്നിൽ അധികാരം മുട്ടുകുത്തി:  ജോസ് കെ മാണി

മണ്ണിൻ്റെ കരുത്തിന് മുന്നിൽ അധികാരം മുട്ടുകുത്തി: ജോസ് കെ മാണി

സ്വന്തം ലേഖകൻ

പാലാ: മണ്ണിനോട് പടവെട്ടുന്ന കർഷകൻ്റെ കരുത്തിന് മുന്നിൽ അധികാരം മുട്ടുകുത്തിയെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കർഷക വിജയ ദിനത്തിൽ എൽഡിഎഫ് പാലായിൽ സംഘടിപ്പിച്ച വിജയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കർഷകരുടെ നിശ്ചയദാർഢ്യത്തിന് ലഭിച്ച അംഗീകാരമാണ് വിവാദ നിയമങ്ങൾ പിൻവലിക്കാനുള്ള തീരുമാനം. ഇത്തരമൊരു തിരിച്ചറിവ് കേന്ദ്ര സർക്കാർ മുമ്പേ സ്വീകരിച്ചിരുന്നെങ്കിൽ രാജ്യത്തിൻ്റെ കാർഷിക സമ്പദ് വ്യവസ്ഥ തകർന്ന് തരിപ്പണമാകുമായിരുന്നില്ല. കർഷക സമര ചരിത്രത്തിലെ ഉജ്ജ്വല വിജയമാണ് ഇതെന്നും ജോസ് കെ.മാണി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനം സ്റ്റേഡിയം ജംക്ഷനിൽ സമാപിച്ചു. എൽഡിഎഫിൻ്റെ വിവിധ ഘടകകക്ഷി നേതാക്കൾ നേതൃത്വം നൽകി.