രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പത്താം നമ്പർ മുറിയുടെ ഉടമ  റ്റി.എ ചന്ദ്രൻ ആരാണ്..! ജോസ്‌കോ ജൂവലറി പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിലെ റോയൽ ട്രേഡേഴ്‌സിന്റെ ഉടമ ചന്ദ്രൻ്റെ സ്വത്ത് വിവരങ്ങൾ അന്വേഷിച്ച് ജില്ലാ രജിസ്ട്രാർക്ക് കത്ത്

രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പത്താം നമ്പർ മുറിയുടെ ഉടമ റ്റി.എ ചന്ദ്രൻ ആരാണ്..! ജോസ്‌കോ ജൂവലറി പ്രവർത്തിക്കുന്ന കെട്ടിടത്തിനുള്ളിലെ റോയൽ ട്രേഡേഴ്‌സിന്റെ ഉടമ ചന്ദ്രൻ്റെ സ്വത്ത് വിവരങ്ങൾ അന്വേഷിച്ച് ജില്ലാ രജിസ്ട്രാർക്ക് കത്ത്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജോസ്കോ ജൂവലറി പ്രവർത്തിക്കുന്ന  രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പത്താം നമ്പർ മുറിയുടെ ഉടമസ്ഥനായ പി.എ ചന്ദ്രനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹതകളിൽ അന്വേഷണം നടത്താൻ തേർഡ് ഐ ന്യൂസ് ലൈവ് . രാജീവ് ഗാന്ധി കോംപ്ലക്‌സിലെ പത്താം നമ്പർ മുറിയിൽ റോയൽ ട്രേഡേഴ്‌സ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ടെന്നാണ് നഗരസഭ നൽകിയിരിക്കുന്ന അറിയിപ്പ്. എന്നാൽ, ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണ് എന്ന സൂചനയാണ് തേർഡ് ഐ ന്യൂസ് ലൈവ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

റോയൽ ട്രേഡേഴ്‌സ് എന്ന സ്ഥാപനം മാസം 53000 രൂപയാണ് വാടക നൽകുന്നത്. തിരുനക്കരയിൽ, കോട്ടയം നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇടപാടുകൾ ഇപ്പോഴും ദുരൂഹമായി തുടരുന്നതാണ് ചർച്ചയായിരിക്കുന്നത്. 53000 രൂപ ഒരു മാസം വാടക നൽകാനുണ്ടെങ്കിൽ അതിൻ്റെ പതിന്മടങ്ങ് വിറ്റു വരവ് ഈ സ്ഥാപനത്തിനു ഉണ്ടാകണം. അങ്ങിനെയെങ്കിൽ, ഈ വിറ്റുവരവിന് ആനുപാതികമായ തുക ഇവർ ജി.എസ്.ടിയായും മറ്റു നികുതി ഇനത്തിലും അടയ്ക്കുകയും വേണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ ശേഖരിക്കുന്നതിനായി തേർഡ് ഐ ന്യൂസ് ലൈവ് ടി.എ ചന്ദ്രന്റെ ഇൻകംടാക്‌സ് വിവരങ്ങളും, ജി.എസ്.ടി രജിസ്‌ട്രേഷന്റെയും വിവരങ്ങളും ഇയാളുടെ സ്വത്തുവകകളും അന്വേഷിച്ച് ഇൻകംടാക്സ് കമ്മീഷണർ, ജി എസ് ടി കമ്മീഷണർ, തൃശൂർ ജില്ലാ രജിസ്ട്രാർ എന്നിവർക്ക് കത്തയച്ചു.

രാജീവ് ഗാന്ധി കോംപ്ലക്‌സിനുള്ളിൽ കട നടത്തുന്ന ചന്ദ്രൻ വർഷങ്ങളോളം പൊലീസ് സ്റ്റേഷൻ മൈതാനം അനധികൃതമായി വാടകയ്ക്ക് എടുത്തിരുന്നതിൻ്റെ രേഖകൾ സഹിതം കഴിഞ്ഞ ദിവസം വാർത്ത പുറത്തുവിട്ടിരുന്നു.. ഇതു ബിനാമി ഇടപാടാണെന്ന സൂചന തേർഡ് ഐ ന്യൂസ് ലൈവിനു ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇതു സംബന്ധിച്ചുള്ള പരാതി നൽകുകയും, ചന്ദ്രന്റെ സ്വത്ത് വകകൾ അടക്കം കണ്ടെത്താൻ നടപടികൾ ആരംഭിക്കുകയും ചെയ്തത്.