play-sharp-fill
ജോജു ജോർജിന്റെ കാർ ആക്രമിച്ച സംഭവം;  പ്രതിപ്പട്ടികയിൽ പേര് ചേർക്കപ്പെട്ട കോൺഗ്രസ്സ് നേതാക്കൾ ഇന്ന് മൂന്ന് മണിക്ക് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകും

ജോജു ജോർജിന്റെ കാർ ആക്രമിച്ച സംഭവം; പ്രതിപ്പട്ടികയിൽ പേര് ചേർക്കപ്പെട്ട കോൺഗ്രസ്സ് നേതാക്കൾ ഇന്ന് മൂന്ന് മണിക്ക് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകും

സ്വന്തം ലേഖകൻ

കൊച്ചി: ഇന്ധന വില വർധനയ്ക്ക് എതിരെ കോൺഗ്രസ് എറണാകുളത്ത് നടത്തിയ പ്രതിഷേധ സമരത്തിനിടെ നടൻ ജോജു ജോർജിന്റെ കാർ ആക്രമിച്ച സംഭവത്തിൽ പ്രതിപ്പട്ടികയിൽ പേര് ചേർക്കപ്പെട്ട കോൺഗ്രസ്സ് നേതാക്കൾ ഇന്ന് മൂന്ന് മണിക്ക് മരട് പോലീസ് സ്റ്റേഷനിൽ ഹാജരാകും.

മുൻ മേയർ ടോണി ചമ്മിണി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ മനു ജേക്കബ്ബ്, പി വൈ ഷാജഹാൻ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റുമാരായ ജെർജസ്, അരുൺ വർഗീസ് എന്നിവരാണ് ഹാജരാകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഷേധ വിവാദത്തിൽ ഒത്തുതീർപ്പ് നീക്കങ്ങൾ പാളിയതോടെയാണ് നേതാക്കൾ കീഴടങ്ങുന്നതുൾപ്പെടെയുള്ള നീക്കങ്ങൾ പരിഗണിക്കുന്നത്. കേസിൽ മരട് സ്‌റ്റേഷനിലെത്തി കീഴടങ്ങുകയോ, മുൻകൂർ ജാമ്യാപേക്ഷ നൽകുകയോ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. എട്ട് പ്രതികളുള്ള കേസിൽ ഇതിനോടകം രണ്ട് പേർ അറസ്റ്റിലായിട്ടുണ്ട്. മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെയുള്ളവരാണ് കേസിലെ മറ്റ് പ്രതികൾ.

രാവിലെ പതിനൊന്ന് മണിയോടെയാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ചക്ര സ്തംഭന സമരം ആരംഭിക്കുക. കൊച്ചിയിലെ സമരം മേനകാ ജംഗ്ഷനിൽ രാവിലെ 11 മണിക്ക് ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്യും. എന്നാൽ സമരത്തിന്റെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത് എന്ന് കെപിസിസി നിർദേശം നിലവിലുണ്ട്.

അതനുസരിച്ചായിരിക്കും സമരം. മേനകാ ജംഗ്ഷനിൽ വാഹനങ്ങൾ നിർത്തി പ്രവർത്തകർ സമരം ചെയ്യുമെങ്കിലും ഗതാഗത തടസം ഉണ്ടാകില്ല. റോഡിന്റെ ഒരുഭാഗത്ത് വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കിയായിരിക്കും സമരം നടത്തുക.