ജീവിതം ജോളിയാക്കാൻ തകർത്തത് നിരവധി കുടുംബങ്ങൾ:  ആറു ജീവനുകളും നിരവധി ജീവിതങ്ങളും ജോളിയുടെ കുട്ടിക്കളിക്ക് ഇരയായി: രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും

ജീവിതം ജോളിയാക്കാൻ തകർത്തത് നിരവധി കുടുംബങ്ങൾ: ആറു ജീവനുകളും നിരവധി ജീവിതങ്ങളും ജോളിയുടെ കുട്ടിക്കളിക്ക് ഇരയായി: രാഷ്ട്രീയക്കാരും സർക്കാർ ഉദ്യോഗസ്ഥരും

ക്രൈം ഡെസ്‌ക്
കോഴിക്കോട്: കൂടത്തായിയിൽ സൈനൈഡ് കൊണ്ട് കൊലപാതക പരമ്പര തന്നെ തീർത്ത ജോളി നേരിട്ട് തീർത്തത് ആറ് ജീവനുകളാണെങ്കിൽ, ഇതിലേറെ ജീവിതങ്ങളാണ് പരോക്ഷമായി തകർത്ത് കളഞ്ഞ്. കൂട്ടത്തായിയിൽ ജോളി കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളെയാണ് ജോളി ആദ്യം തകർത്തത്.
ഇത് കൂടാതെയാണ് സ്വന്തം മകന്റെ ജീവിതം ജോളി തകർത്തത്. കൊലപാതകിയും ക്രൂരയുമായ ഒരു അമ്മയുടെ മകൻ എന്ന ലേബലും പേറിയാകണം അവൻ ഇനി ജീവിതകാലം മുഴുവൻ കഴിയേണ്ടി വരിക.
തന്നെ കൊല്ലാൻ നടന്ന ഭാര്യയോടൊപ്പം കഴിഞ്ഞ രാത്രികളാണ് രണ്ടാം ഭർത്താവ് ഷാജുവിനെയും കുടുംബത്തിന്റെയും ഓർമ്മകളിൽ നിൽക്കുന്നത്.
രാഷ്ട്രീയ നേതാക്കളും, വില്ലേജ് ഓഫിസർരും, രജിസ്ട്രാർ ഓഫിസ് ഉദ്യോഗസ്ഥരും, ബ്യൂട്ടി പാർലർ ഉടമയായ വീട്ടമ്മയും, ജ്യോത്സ്യനും എല്ലാം തങ്ങൾ അറിയാത്ത കാര്യത്തിന്റെ പേരിലാണ് ഇപ്പോൾ പൊലീസിന്റെ സംശയ നിഴയിലിൽ നിൽക്കുന്നത്.
ജീവിതകാലം മുഴുവനും ഇവർ ഈ പേര് താങ്ങേണ്ടി വരും.
ഇതിനിടെ, തിങ്കളാഴ്ച രാത്രി വൈകി ജോളിയുമായി അന്വേഷണ സംഘം പൊന്നാമറ്റം വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.
കൊലപാതകത്തിന് ഉപയോഗിച്ച സയനൈഡിന്റെ ബാക്കി രഹസ്യസ്ഥലത്തു സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു അന്വേഷണസംഘം കൂടത്തായിയിൽ എത്തിയതെന്നാണു സൂചന.
അതേസമയം കൊലപാതകങ്ങളുടെ കാരണങ്ങൾ ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധ സംഘത്തിന് നേതൃത്വം നൽകുന്ന എസ്.പി ദിവ്യ ഗോപിനാഥ് അറിയിച്ചു.
തെളിവ് ശേഖരിക്കാനായി അന്വേഷണസംഘം മൂന്ന് പേർ കൊല ചെയ്യപ്പെട്ട പൊന്നാമറ്റം വീട്ടിനകത്തും പുറത്തും പരിശോധന നടത്തി.
വൈകിട്ട് ആണ് ഐ.സി.ടി എസ്.പി ദിവ്യ വി ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം കൂടത്തായിയിലെ പൊന്നാമറ്റം തറവാട്ടിൽ എത്തിയത്.
കൊലപാതക പരമ്പരയിൽ ആദ്യത്തെ കേസായ അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളും ജോളിയുടെ മുൻഭർത്താവ് റോയ് തോമസിന്റെ മരണവും ഈ വീട്ടിൽ വച്ചാണ് നടന്നത്. ഇതിൽ അന്നമ്മയുടെയും ടോം തോമസിന്റെയും മരണങ്ങളിൽ പോസ്റ്റ് മോർട്ടം നടന്നിട്ടില്ല.
ടോം തോമസിന്റെ മരണം അന്വേഷിക്കുന്ന കുറ്റ്യാടി സി.ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും അന്നമ്മയുടെ മരണം അന്വേഷിക്കുന്ന പേരാമ്പ്ര സി.ഐ കെ.കെ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘവും നേരത്തെ തന്നെ പൊന്നാമറ്റെത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയിരുന്നു.