രാഹുൽ ഗാന്ധി വന്നപ്പോൾ കസേര കിട്ടിയില്ല: രാജ്ഭവൻ മാർച്ചിൽ മുൻനിരയിൽ ഇരിപ്പിടംകിട്ടിയില്ല: യുഡിഎഫ് നിരന്തരം അവഗണിക്കുന്നു: ജോണി നെല്ലൂർ കേരളാ കോൺഗ്രസ് ( എം )ലേക്ക്:
സ്വന്തം ലേഖകൻ
കോട്ടയം: വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായ ശേഷം യുഡിഎഫ് നിരന്തരം തന്നെ അവഗണിച്ചുവെന്ന് മുൻ എം എൽ എ ജോണി നെല്ലൂർ കോട്ടയത്ത് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്ഭവൻ മാർച്ചില്‍ മുൻ നിരയില്‍ തനിക്ക് ഇരിപ്പിടം തന്നില്ലെന്നും സ്വാഗത പ്രസംഗം നടത്തിയപ്പോള്‍ പേര് പറഞ്ഞില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു.
രാഹുല്‍ ഗാന്ധി വന്ന വേദിയില്‍ കസേര നല്‍കിയില്ലെന്നും തന്നെ യുഡിഎഫ് നിരന്തരം അപമാനിച്ചുവെന്നും ജോണി നെല്ലൂർ വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് (എം) ആണ് തന്റെ മാതൃ സംഘടന. അവിടേക്ക് മടങ്ങണമെന്ന ആഗ്രഹം ആ പാർട്ടിയുടെ നേതൃത്വത്തോട് പങ്കുവയ്ക്കും. അവരാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നും ജോണി നെല്ലൂർ കൂട്ടിച്ചേർത്തു.
താൻ സജീവ രാഷ്ട്രീയത്തിലേക്ക് വരികയാണെന്നും കേരള കോണ്‍ഗ്രസ്(എം)ലേക്ക് മടങ്ങിയെത്താൻ താല്‍പ്പര്യമുണ്ടെന്നും മുൻ എംഎല്‍എയായ ജോണി നെല്ലൂർ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കർഷക താൽപ്പര്യങ്ങൾക്ക് വേണ്ടി പോരാടുവാനും ന്യൂനപക്ഷ താൽപ്പര്യങ്ങൾ
ക്ക് വേണ്ടി പ്രവർത്തിക്കുവാനുമാണ് സജീവ രാഷ്ടീയത്തിലേക്ക് തിരികെയെ
ത്തുന്നത്.
കേരളത്തിൽ ഏറ്റവും കൂടുതൽ ജനകീയ അടിത്തറയുള്ള കേരളാ കോൺഗ്രസ്സ്
ജോസ്.കെ. മാണി ചെയർമാനായ കേരളാ കോൺഗ്രസ്സ് ( എം ) ആണെന്നും ജോ
ണി നെല്ലൂർ വ്യക്തമാക്കി.