play-sharp-fill
വിട പറഞ്ഞത് കാലത്തിന് മുൻപേ സഞ്ചരിച്ച തിരക്കഥാകൃത്ത് ;മാനുഷിക വികാരങ്ങളുടെ വ്യത്യസ്തതലങ്ങള്‍ മുറുകെ പിടിച്ച ജോൺ പോൾ വിടവാങ്ങുമ്പോൾ

വിട പറഞ്ഞത് കാലത്തിന് മുൻപേ സഞ്ചരിച്ച തിരക്കഥാകൃത്ത് ;മാനുഷിക വികാരങ്ങളുടെ വ്യത്യസ്തതലങ്ങള്‍ മുറുകെ പിടിച്ച ജോൺ പോൾ വിടവാങ്ങുമ്പോൾ

 

സ്വന്തം ലേഖിക

കൊച്ചി :എഴുത്തുകാരൻ, തിരക്കഥാകൃത്ത്, നടൻ, നിർമ്മാതാവ് എന്നിങ്ങനെ പോകുന്നു ജോൺ പോളിൻറെ വിശേഷണങ്ങൾ.മാനുഷിക വികാരങ്ങളുടെ വ്യത്യസ്തതലങ്ങള്‍ കഥാപാത്രങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും സൃഷ്ടിച്ച തിരക്കഥാകൃത്ത് . നൂറിലധികം ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ജോൺ പോൾ വിടവാങ്ങുമ്പോൾ മലയാള സിനിമയ്ക്കും സാഹിത്യ ലോകത്തിനും നഷ്ടമാകുന്നത് ഒരു ബഹുമുഖ പ്രതിഭയെയാണ് .


അധ്യാപകനായിരുന്ന ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിൻറെയും മുളയരിക്കൽ റബേക്കയുടേയും മകനായി 1950-ൽ ഒക്ടോബർ 29-ന് പുതുശ്ശേരിയിലായിരുന്നു ജോൺ പോളിന്റെ ജനനം. എറണാകുളം സെൻറ് ആൽബർട്സ് സ്കൂൾ, സെൻറ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവൺമെൻറ് സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

കോളേജ് വിദ്യാഭ്യാസം എറണാകുളം മഹാരാജാസിലും പ്രീഡിഗ്രിയും ബിരുദവും തുടർന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഇവിടെ പൂർത്തിയാക്കി.മലയാളത്തിലെ എണ്ണം പറഞ്ഞ സംവീധായകര്‍ക്കൊപ്പം അദ്ദേഹം സിനിമയൊരുക്കി. എണ്‍പതുകളിലും തൊണ്ണൂറുകളിലും ഏറ്റവും തിരക്കുള്ള തിരക്കഥാകൃത്തായിരുന്നു ജോണ്‍പോള്‍.

 

 

വിവര്‍ത്തനവിരസതയില്ലാതെ തിരക്കഥ തയ്യാറാക്കുന്ന ജോണ്‍പോളിനെ സംവിധായകര്‍ക്കും ഏറെ പ്രിയമായിരുന്നു.സാമ്ബത്തികലാഭത്തിന് വേണ്ടി സിനിമാപ്രവര്‍ത്തനം നടത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. അവസാനനാളുകളില്‍ ജോണ്‍ പോളിന്റെ ചികിത്സക്കായി സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും അഭ്യുദയകാക്ഷികളുടെ ദയ തേടേണ്ടി വന്നതും മലയാളം കണ്ടു.

 

 

 

സംവിധായകന്‍ ഭരതനൊപ്പം മര്‍മ്മരം, ഓര്‍മ്മക്കായ്, പാളങ്ങള്‍, സന്ധ്യ മയങ്ങും നേരം, ഇത്തിരിപൂവേ ചുവന്നപൂവേ, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീല കുറിഞ്ഞി പൂത്തപ്പോള്‍, ഒരു സായാഹ്നത്തിന്റെ സ്വപ്നം, കേളി, മാളൂട്ടി, ചമയം, മഞ്ജീരധ്വനി തുടങ്ങിയ സിനിമകളില്‍ തിരക്കഥയൊരുക്കാന്‍ ജോണ്‍ പോളിനായി.

 

 

 

മോഹന്‍, പി. ചന്ദ്രകുമാര്‍, പി.ജി. വിശ്വംഭരന്‍, പി.എന്‍. മേനോന്‍, കെ.എസ്. സേതുമാധവന്‍, ഐ.വി. ശശി, ജോഷി, സത്യന്‍ അന്തിക്കാട്, കമല്‍, സിബി മലയില്‍, ജോണ്‍ പോള്‍ ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരുടെ പട്ടിക നീളുന്നു. ബാലു മഹേന്ദ്രയ്ക്ക് വേണ്ടി ജോണ്‍ പോള്‍ ഒരുക്കിയ യാത്ര എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്.

 

 

 

 

ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്നിന്റെ കഥാകാരനും ജോണ്‍ പോളായിരുന്നു. കെ. മധുവിനൊപ്പം പ്രവര്‍ത്തിച്ച ഒരുക്കം, രണ്ടാം വരവ് തുടങ്ങിയ സിനിമകള്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്നു. ഇണ, അതിരാത്രം, വ്രതം, ഭൂമിക ഐ.വി. ശശിയ്ക്ക് വേണ്ടി എഴുതിയല്ലൊം ബിഗ് ഫ്രെയിം മൂവികളായിരുന്നു.

 

സത്യന്‍ അന്തിക്കാടിന് വേണ്ട എഴുതിയ രേവതിക്കൊരു പാവക്കുട്ടി മലയാളസിനിമയിലെ ഏറെ നൊമ്ബരമുണര്‍ത്തുന്ന സിനിമയില്‍ ഉള്‍പ്പെടുന്നു. ഭരത് ഗോപിയുടെ അസാമാന്യഅഭിനയപാടവവും സിനിമയെ വേറിട്ട് നിര്‍ത്തുന്നു. പി.ജി വിശ്വംഭരന്റെ ഈ ലോകം ഇവിടെ കുറേ മനുഷ്യര്‍, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നീ സിനിമകളുടെ ബാക്ബോണ്‍ മികച്ച തിരക്കഥയായിരുന്നു.

 

 

ഒരു പക്ഷെ കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകള്‍. മമ്മൂട്ടിക്കും മോഹന്‍ലാലിനും നെടുമുടി വേണുവിനും തിലകനും മാത്രമല്ല നായികമാരായെത്തിയ മാധവി, ശോഭന, സെറീന വഹാബ്, സീമ, പാര്‍വതി…തങ്ങളുടെ അഭിനയ ജീവിതത്തില്‍ ഓര്‍ത്തുവെക്കാവുന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ ജോണ്‍ പോള്‍ നല്‍കിയിട്ടുണ്ട്.

 

 

ചലച്ചിത്രരംഗത്ത് സജീവമാകുന്നതിന് മുൻപ് ബാങ്കുദ്യോഗസ്ഥനായും മാധ്യമപ്രവര്‍ത്തകനായും ജോണ്‍ പോള്‍ പ്രവര്‍ത്തിച്ചിരുന്നു. സിനിമരംഗത്ത് തിരക്ക് കുറഞ്ഞ ഇടവേളയില്‍ സിനിമയെ പുറത്തു പഠിക്കാനും പുസ്തങ്ങളുടെ രചനയ്ക്കും സിനിമവിദ്യാര്‍ഥികള്‍ക്ക് തന്റെ അറിവുകള്‍ പകരാനുമാണ് അദ്ദേഹം സമയം ചെലവിട്ടത്.

 

 

 

എ.ടി. വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരനോട് ഏറെ ആരാധനയും ആദരവുമുണ്ടായിരുന്ന ജോണ്‍ പോള്‍ എം.ടി. സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു