video
play-sharp-fill
ജോണ്‍ പോളിന് വൈദ്യസഹായം കിട്ടാന്‍ വൈകിയെന്ന പരാതി: പൊലീസിന് വിവരം ലഭിച്ചത് വൈകി;  കൃത്യമായ  നടപടിയെടുത്തെന്നും ഡിസിപി

ജോണ്‍ പോളിന് വൈദ്യസഹായം കിട്ടാന്‍ വൈകിയെന്ന പരാതി: പൊലീസിന് വിവരം ലഭിച്ചത് വൈകി; കൃത്യമായ നടപടിയെടുത്തെന്നും ഡിസിപി

സ്വന്തം ലേഖകൻ

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന് കട്ടിലില്‍ നിന്ന് വീണപ്പോള്‍ സഹായം കിട്ടാന്‍ വൈകിയെന്ന പരാതിയില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി.

പൊലീസുകാര്‍ കൃത്യമായ നടപടി എടുത്തുവെന്ന് കൊച്ചി ഡിസിപി വിയു കുര്യാക്കോസ് പറഞ്ഞു. അപകടത്തിന്റെ വാര്‍ത്ത അവസാനമാണ് പൊലീസിന് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പൊലീസുകാരാണ് ആശുപത്രിയില്‍ നിന്ന് ആംബുലന്‍സ് കൊണ്ടുവന്നത്.

അഗ്നിശമന സേനയുമായി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടോ എന്ന് അറിയില്ല. ഇത് പരിശോധിക്കുമെന്നും വിയു കുര്യാക്കോസ് വ്യക്തമാക്കി.