വ​രൂ ജോ​ലി നേ​ടാം, ; കെ-‍ഡിസ്ക് സംഘടിപ്പിക്കുന്ന തൊഴിൽമേള ഏ​​റ്റു​​മാ​​നൂ​​ര്‍ മം​​ഗ​​ളം എ​​ന്‍​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍; 1500 തൊ​ഴി​ല​വ​സ​രം

വ​രൂ ജോ​ലി നേ​ടാം, ; കെ-‍ഡിസ്ക് സംഘടിപ്പിക്കുന്ന തൊഴിൽമേള ഏ​​റ്റു​​മാ​​നൂ​​ര്‍ മം​​ഗ​​ളം എ​​ന്‍​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍; 1500 തൊ​ഴി​ല​വ​സ​രം

സ്വന്തം ലേഖകൻ
കോ​​ട്ട​​യം: സം​​സ്ഥാ​​ന സ​​ര്‍​​ക്കാ​​രി​​ന്‍റെ കേ​​ര​​ള നോ​​ള​​ജ് ഇ​​ക്ക​​ണോ​​മി മി​​ഷ​​ന്‍റെ ഭാ​​ഗ​​മാ​​യി കേ​​ര​​ള ഡെ​​വ​​ല​​പ്മെ​​ന്‍റ് ആ​​ന്‍​​ഡ് ഇ​​ന്നൊ​​വേ​​ഷ​​ന്‍ സ്ട്രാ​​റ്റ​​ജി​​ക് കൗ​​ണ്‍​സി​​ല്‍(​​കെ-​​ഡി​​സ്ക്) സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന തൊ​​ഴി​​ല്‍ മേ​​ള ഏ​​ഴി​​ന് രാ​​വി​​ലെ എ​​ട്ടു മു​​ത​​ല്‍ ഏ​​റ്റു​​മാ​​നൂ​​ര്‍ മം​​ഗ​​ളം എ​​ന്‍​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ല്‍ ന​​ട​​ക്കും. അ​​ഞ്ചു വ​​ര്‍​​ഷ​​ത്തി​​നു​​ള്ളി​​ല്‍ 20 ല​​ക്ഷം പേ​​ര്‍​​ക്ക് തൊ​​ഴി​​ല്‍ ല​​ഭ്യ​​മാ​​ക്കു​​ക ല​​ക്ഷ്യ​​മി​​ട്ടാ​​ണു തൊ​​ഴി​​ല്‍ മേ​​ള​​ക​​ള്‍ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.

ബാ​​ങ്കിം​​ഗ്, നോ​​ണ്‍ ബാ​​ങ്കിം​​ഗ്, എ​​ഫ്‌എം​​സി​​ജി ടെ​​ക്നി​​ക്ക​​ല്‍, നോ​​ണ്‍ ടെ​​ക്നി​​ക്ക​​ല്‍, ഐ​​ടി, എ​​ന്‍​​ജി​​നി​​യ​​റിം​​ഗ്, ഓ​​ട്ടോ മൊ​​ബൈ​​ല്‍, എ​​ഡ്യു​​ക്കേ​​ഷ​​ന്‍, ഫാ​​ര്‍​​മ​​സ്യൂ​​ട്ടി​​ക്ക​​ല്‍​​സ്, ബി​​പി​​ഒ, മാ​​നു​​ഫാ​​ക്ച​​റിം​​ഗ്, റീ​​ടെ​​യി​​ല്‍, ഹോ​​സ്പി​​റ്റ​​ല്‍, ഹോ​​സ്പി​​റ്റാ​​ലി​​റ്റി, എ​​ച്ച്‌ആ​​ര്‍ മാ​​നേ​​ജ്മെ​​ന്‍റ്, ഇ​​ന്‍​​ഷ്വ​​റ​​ന്‍​​സ്, ഹെ​​ല്‍​​ത്ത് സെ​​യി​​ല്‍​​സ്, സ​​ര്‍​​വീ​​സ്, എ​​മ​​ര്‍​​ജ​​ന്‍​​സി മാ​​നേ​​ജ്മെ​​ന്‍റ് സ​​ര്‍​​വീ​​സ്, ഹെ​​ല്‍​​ത്ത് കെ​​യ​​ര്‍ തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലെ 110 തൊ​​ഴി​​ല്‍​​ദാ​​യ​​ക​​ര്‍ പ​​ങ്കെ​​ടു​​ക്കും.

വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ലാ​​യി 1,500 തൊ​​ഴി​​ല​​വ​​സ​​ര​​ങ്ങ​​ളു​​ണ്ടാ​​കും. കോ​​വി​​ഡ് പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ മേ​​ള ന​​ട​​ക്കു​​ന്ന ദി​​വ​​സം സ്പോ​​ട് ര​​ജി​​സ്ട്രേ​​ഷ​​ന്‍ സൗ​​ക​​ര്യ​​മു​​ണ്ടാ​​യി​​രി​​ക്കി​​ല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാ​​വി​​ലെ ഒ​​ന്പ​​തി​​ന് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ തൊ​​ഴി​​ല്‍​​മേ​​ള ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ര്‍​​മ​​ല ജി​​മ്മി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍ എം​​പി വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​കും.

ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ഡോ. ​​പി.​​കെ. ജ​​യ​​ശ്രീ, ഏ​​റ്റു​​മാ​​നൂ​​ര്‍ ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ലൗ​​ലി ജോ​​ര്‍​​ജ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​​എ​​സ്. ശ​​ര​​ത്ത്, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ആ​​ര്യ രാ​​ജ​​ന്‍, ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ ത​​ങ്ക​​ച്ച​​ന്‍ കോ​​നി​​ക്ക​​ല്‍, ജീ​​നാ ഷാ​​ജി, ജി​​ല്ലാ പ്ലാ​​നിം​​ഗ് ഓ​​ഫീ​​സ​​ര്‍ ലി​​റ്റി മാ​​ത്യു, ജി​​ല്ലാ എം​​പ്ലോ​​യ്മെ​​ന്‍റ് ഓ​​ഫീ​​സ​​ര്‍ ജി. ​​ജ​​യ​​ശ​​ങ്ക​​ര്‍ പ്ര​​സാ​​ദ്, ജി​​ല്ലാ ഇ​​ന്‍​​ഫ​​ര്‍​​മേ​​ഷ​​ന്‍ ഓ​​ഫീ​​സ​​ര്‍ എ. ​​അ​​രു​​ണ്‍ കു​​മാ​​ര്‍, ജി​​ല്ലാ ലേ​​ബ​​ര്‍ ഓ​​ഫീ​​സ​​ര്‍ വി.​​ബി. ബി​​ജു, കോ​​ള​​ജ് പ്രി​​ന്‍​​സി​​പ്പ​​ല്‍ വി​​നോ​​ദ് പി. ​​വി​​ജ​​യ​​ന്‍, ജി​​ല്ലാ വ്യ​​വ​​സാ​​യ കേ​​ന്ദ്രം ജ​​ന​​റ​​ല്‍ മാ​​നേ​​ജ​​ര്‍ എം.​​വി. ലൗ​​ലി എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കും.
വെ​​ബ്സൈ​​റ്റ്: https://knowledgemission.kerala.gov.in/
വിശദവിവരങ്ങൾക്ക് ഫോൺ: 9074989772, 9947872616, 0471 2700811.