play-sharp-fill
തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി ; യുവാവിന്റെ പരാതിയിൽ യുവതി അറസ്റ്റിൽ

തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി ; യുവാവിന്റെ പരാതിയിൽ യുവതി അറസ്റ്റിൽ

കൊച്ചി : തപാല്‍ വകുപ്പില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്ബില്‍ വീട്ടില്‍ മേരി ഡീന (31) യെയാണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഞാറക്കല്‍ സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

തപാല്‍ വകുപ്പില്‍ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ യുവാവില്‍ നിന്നും 1,05,000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയില്‍ നിന്നും 8,00,000 രൂപയുമാണ് ഇവർ തട്ടിയത്. മേരി ഡീനയ്ക്കെതിരെ കളമശ്ശേരി സ്റ്റേഷനില്‍ സമാന കേസ് നിലവിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group