play-sharp-fill
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ്; 5 വര്‍ഷത്തിനിടയിൽ  കബളിപ്പിച്ചത് 100ഓളം ഉദ്യോഗാര്‍ത്ഥികളെ; റിട്ട. ഗവ. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്‌ത് കോടികളുടെ തട്ടിപ്പ്; 5 വര്‍ഷത്തിനിടയിൽ കബളിപ്പിച്ചത് 100ഓളം ഉദ്യോഗാര്‍ത്ഥികളെ; റിട്ട. ഗവ. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

സ്വന്തം ലേഖിക

വിഴിഞ്ഞം: രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ ജോലി വാഗ്ദാനം ചെയ്‌തു 100ഓളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികൾ തട്ടിയെടുത്ത റിട്ട.ഗവ. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.

പള്ളിച്ചല്‍ ഭഗവതിനട ശിവാലയക്കോണം ഇന്ദു ഭവനിന്‍ രഘുവരന്‍ നായരാണ് (65) തിരുവല്ലം പൊലീസിന്റെ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി വാഗ്ദാനം ചെയ്ത് 1.15 കോടി തട്ടിയെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. തിരുവല്ലം, പൂജപ്പുര, നേമം, വലിയതുറ, നെയ്യാറ്റിന്‍കര എന്നീ സ്റ്റേഷനുകളില്‍ എട്ടോളം കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

പൗഡിക്കോണം സ്വദേശികളായ യുവാക്കള്‍ക്ക് ജോലി വാഗ്ദാനം ചെയ്‌തു തിരുവല്ലം പരശുരാമ ക്ഷേത്രത്തില്‍വച്ച്‌ 5 ലക്ഷം രൂപ കൈപ്പറ്റിയ കേസിലാണ് ഇയാള്‍ പിടിയിലായത്.

ഇവര്‍ നല്‍കിയ പരാതിയില്‍ ഫോര്‍ട്ട് എ.സി.പി ഷാജിയുടെ നേതൃത്വത്തില്‍ തിരുവല്ലം സി.ഐ സുരേഷ് വി. നായര്‍, എസ്.ഐമാരായ ബിപിന്‍പ്രകാശ്, വൈശാഖ്, എ.എസ്.ഐമാരായ പ്രിയദേവ്, സുബാഷ്, സി.പി.ഒമാരായ രാജേഷ് ബാബു, സുജിത്ത്ലാല്‍ അജിത് കുമാര്‍, രാജീവ് കുമാര്‍ എന്നിവരുള്‍പ്പെട്ട ടീം രൂപീകരിച്ചു അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ 5 വര്‍ഷമായി ഇയാള്‍ നിരവധി പേരെ കബളിപ്പിച്ചതായാണ് തിരുവല്ലം പൊലീസ് പറയുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവാക്കളെ വാക്ചാതുര്യം കൊണ്ട് ആകര്‍ഷിച്ചശേഷം രാജീവ് ഗാന്ധി ബയോടെക്നോളജിയില്‍ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞു 2.5 മുതല്‍ 10 ലക്ഷം രൂപ വരെ ഇയാള്‍ വാങ്ങിയിരുന്നു.

മാവേലിക്കര, ചാരുംമൂട്, കണ്ടിയൂര്‍, കറ്റാനം മേഖലകളില്‍ നിന്ന് കഴിഞ്ഞ മാസങ്ങളിലും ജോലി വാഗ്ദാനം ചെയ്‌തു ഇയാള്‍ വന്‍തുക കൈപ്പറ്റിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ 4 മാസമായി ഇയാളെയും ഇയാളുമായി ബന്ധമുള്ളവരെയും കുറിച്ച്‌ അന്വേഷണം നടത്തുകയായിരുന്നു. സാങ്കേതിക സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ മാവേലിക്കര കണ്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിന്റെ ഭാഗത്തുള്ളതായി മനസിലായി. ക്ഷേത്രത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയുള്ള വീട്ടില്‍ നിന്നാണ് ഇന്നലെ ഇയാളെ പിടികൂടിയത്.