Spread the love

സൽമാൻ റുഷ്ദിയുടെ ഘാതകനെ കുറിച്ച് പോസ്റ്റിട്ടതിന് തൊട്ടുപിന്നാലെ എഴുത്തുകാരി ജെകെ റൗളിംഗിനും വധഭീഷണി. “പേടിക്കേണ്ട, നിങ്ങളാണ് അടുത്തത്,” ജെ.കെ റൗളിംഗിന്‍റെ പോസ്റ്റിന് താഴെ ലഭിച്ച കമന്റ്.

video
play-sharp-fill

ഹാരി പോട്ടർ എന്ന പ്രശസ്ത നോവൽ പരമ്പരയുടെ രചയിതാവാണ് ജെ.കെ റൗളിംഗ്. ഹാരി പോട്ടർ കഥകൾ വായിച്ചവർക്ക് ഇത് വെറും ഒരു കഥയാണെന്ന് വിശ്വസിക്കാൻ കഴിയില്ല. മാന്ത്രിക വിദ്യകൾ പഠിപ്പിക്കുന്ന ഹോഗ്വാർട്സും, മാന്ത്രിക വടിയും, ബ്രൂംസ്റ്റിക്കും, ഹോഗ്വാർട്ട്സ് യൂണിഫോമും, മാന്ത്രിക പുസ്തകങ്ങളും മറ്റ് മാന്ത്രിക വസ്തുക്കളുമെല്ലാം വിൽക്കുന്ന ഡയഗൺ ആലിയും, ഹോഗ്വാർട്ട്സ് എക്സപ്രസും, ലോകത്തിന്റെ ഏതെങ്കിലും കോണിലുണ്ടാകുമെന്ന് വിശ്വസിക്കാനാണ് നമുക്കിഷ്ട്ടം. അതുകൊണ്ടാണ് വഴിയിൽ ആരും ശ്രദ്ധിക്കാത്ത ഒരു ഇടുങ്ങിയ വാതിൽ കാണുമ്പോൾ, മാന്ത്രിക ലോകത്തേക്ക് പ്രവേശിക്കാനുള്ള വാതിൽ അതാണോ എന്ന് വെറുതെയെങ്കിലും സംശയിക്കുന്നത്.അങ്ങനെ ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള എഴുത്തുകാരിക്കെതിരെയാണ് മീർ ആസിഫ് അസീസ് എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്ന് പരസ്യമായി വധ ഭീഷണി ഉണ്ടായിരിക്കുന്നത്. തുടർന്ന് എഴുത്തുകാരി പൊലീസിൽ പരാതി നൽകി. നിലവിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്