വില്ലനായി മദ്യപാനവും ലഹരിമരുന്നുകളുടെ ഉപയോഗവും; കോട്ടയം ജില്ലയിലെ കുടുംബക്കോടതികളിൽ വിവാഹമോചന കേസുകളുടെ എണ്ണമേറുന്നു; കൗൺസലിങ്ങിന് ശേഷവും ഒന്നിക്കുന്നത് 10 ശതമാനത്തിൽ താഴെ മാത്രം

കോട്ടയം: ജില്ലയിലെ കുടുംബക്കോടതികളിൽ ഫയൽ ചെയ്ത വിവാഹമോചന കേസുകളുടെ എണ്ണം 1,450. നിസ്സാര തർക്കങ്ങളുടെ പേരിലും വിവാഹമോചനം തേടുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്ന് കുടുംബക്കോടതി അധികൃതർ പറയുന്നു. 2023–2024 വർഷമാണ് ഇത്രയധികം കേസുകൾ പാലാ, ഏറ്റുമാനൂർ കുടുംബ കോടതികളിൽ ഫയൽ ചെയ്തത്. വിവാഹസമയത്ത് നൽകിയ സ്വർണവും പണവും തിരികെ ലഭിക്കാനായി 2 കോടതികളിലായി വേറെ 1,200 കേസുകളുണ്ട്. കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബക്കോടതിയിൽ മാതാപിതാക്കൾ നൽകിയ കേസുകളുടെ എണ്ണം 240 പിന്നിട്ടു. മദ്യപാനവും സിന്തറ്റിക് ലഹരിമരുന്നുകളുടെ ഉപയോഗവുമാണ് വിവാഹ മോചന കേസുകളിലെ പ്രധാന വില്ലൻ. ഒത്തുതീർപ്പിന് […]

തെലങ്കാനയില്‍ മദര്‍ തെരേസയുടെ പേരിലുള്ള സ്‌കൂള്‍ ആക്രമിക്കുകയും മദറിന്റെ രൂപം തകര്‍ക്കുകയും ചെയ്തവര്‍ സ്ഥാപിച്ചത് കാവിക്കൊടി; രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറിയെന്ന് തൃശൂര്‍ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’; ബിജെപിക്ക് എതിരെ രൂക്ഷ വിമർശനം

തൃശൂർ: ബിജെപിക്ക് എതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’. മെയ് ലക്കത്തിലെ ‘മത ചിഹ്നങ്ങളെ ഭീകരതയുടെ അടയാളങ്ങളാക്കരുത്’ എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് വിമർശനം. രാജ്യത്ത് കാവി ഇന്ന് ഭയത്തിന്റെ അടയാളമായി മാറിയെന്ന് കത്തോലിക്കാസഭ മുഖപ്രസംഗത്തില്‍ പറയുന്നു. ദൂർദർശൻ ചാനലിന്റെ ലോഗോ കാവി നിറമാക്കിയതുള്‍പ്പടെ ലേഖനത്തില്‍ പരാമർശിക്കുന്നുണ്ട്. തെലങ്കാനയില്‍ മദർ തെരേസയുടെ പേരിലുള്ള സ്‌കൂള്‍ ആക്രമിക്കുകയും മദർ തെരേസയുടെ രൂപം തകർക്കുകയും ചെയ്തവർ കാവിക്കൊടിയാണ് സ്ഥാപിച്ചതെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. കാവി കാണുമ്പോള്‍ ഭയം തോന്നുന്നു എന്നും ഹിന്ദുത്വ ഭീകരരുടെ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരുടെ […]

മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു; പിന്നീട് പെണ്‍കുട്ടിയുടെ വാട്ട്സ്‌ആപ്പിലേക്ക് വീഡിയോകള്‍‌ അയച്ചു; ആറന്മുളയിൽ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡ‍ിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡ‍ിപ്പിച്ചെന്ന കേസില്‍ രണ്ടാനച്ഛന്‍ പിടിയില്‍. അമ്മയ്ക്കും മൂത്ത സഹോദരനും അനുജത്തിക്കും ഒപ്പം കഴിഞ്ഞുവന്ന 17 കാരിക്കാണ് രണ്ടാനച്ഛനില്‍ നിന്നും മോശം അനുഭവം ഉണ്ടായത്. 12 വര്‍ഷം മുന്‍പ് പിതാവ് ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന്, കുട്ടികളുടെ മാതാവിനൊപ്പം താമസിച്ചുവരികയായിരുന്നു 48കാരന്‍. മൂന്ന് മാസമായി കുട്ടിയെ ഇയാള്‍ പല തരത്തില്‍ ഉപദ്രവിച്ചു വരികയായിരുന്നുവെന്നാണ് മൊഴി. ചൈല്‍ഡ് ലൈനില്‍ നിന്നുളള പരാതിയെ തുടര്‍ന്നാണ് പത്തനംതിട്ട ആറന്മുള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. രണ്ടാനച്ഛൻ പെണ്‍കുട്ടിക്ക് ആദ്യം മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ചു. ശേഷം […]

പ്രവാസി മലയാളികള്‍ക്ക് ഗുണമൊന്നും ചെയ്യാത്ത ലോക കേരളസഭ…! പ്രമേയങ്ങള്‍ പാസാക്കി പിരിയുന്ന പതിവ് മാമാങ്കത്തിന് അനുവദിച്ചത് രണ്ട് കോടി രൂപ; നടപടി ദൈനംദിന പ്രവർത്തനങ്ങള്‍ക്കു പോലും പണം കണ്ടെത്താനാവാതെ സർക്കാർ നട്ടം തിരിയുന്നതിനിടെ; ധവളപത്രം ഇറക്കണം എന്ന് കെപിസിസിയുടെ പ്രവാസി സംഘടന

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്ക് പ്രത്യേകിച്ച്‌ ഗുണമൊന്നും ചെയ്യാത്ത ലോക കേരളസഭ എന്ന മാമാങ്കത്തിന് സർക്കാർ രണ്ട് കോടി അനുവദിച്ചു. ജൂണ്‍ 13 മുതല്‍ 15 വരെയാണ് നാലാമത് ലോക കേരള സഭ നടക്കുന്നത്. എല്ലാ തവണത്തേയും പോലെ ഇപ്രാവശ്യവും കുറെ പ്രമേയങ്ങള്‍ പാസാക്കി പിരിയും എന്നതല്ലാതെ സംസ്ഥാനത്തിനോ പ്രവാസികള്‍ക്കോ യാതൊരു പ്രയോജനവും കൈവരിക്കാനാവാത്ത ഉല്ലാസമേള മാത്രമായിട്ടാണ് ഈ സമ്മേളനത്തെ പ്രവാസ ലോകം കാണുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നായി 351 പേരാണ് ലോക കേരളസഭയില്‍ പങ്കെടുക്കുന്നത്. വികസന പ്രവർത്തനങ്ങള്‍ ഉള്‍പ്പടെ ദൈനം ദിന പ്രവർത്തനങ്ങള്‍ക്കു പോലും […]

ചക്രവാതച്ചുഴി: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ ഓറഞ്ച് അലര്‍ട്ട്; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 20ന് പത്തനംതിട്ടയിലും ഇടുക്കിയിലും അതിതീവ്ര മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മെയ് […]

റേഷൻ കടകളില്‍ നിന്ന് ഇനി മണ്ണെണ്ണ വാങ്ങാമെന്ന് കരുതേണ്ട; ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭ്യമല്ല; സെപ്തംബർ മുതല്‍ വിതരണം നിലയ്ക്കുമെന്ന് വ്യാപാരികള്‍

കൊച്ചി: റേഷൻകടകളില്‍ സെപ്തംബർമുതല്‍ മണ്ണെണ്ണ വിതരണം നിലയ്ക്കും. ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കാത്തതിനാല്‍ മണ്ണെണ്ണ മൊത്ത വ്യാപാരികള്‍ സ്റ്റോക്കെടുക്കേണ്ടെന്ന് തീരുമാനിച്ചതാണ് കാരണം. 2024-25 വർഷത്തിലെ മണ്ണെണ്ണ അലോട്ടുമെന്റ് 1944ല്‍നിന്ന് 780കിലോലിറ്ററായി കുറച്ചു. ഈ സാഹചര്യത്തില്‍ സംഭരണവും വിതരണവും പ്രായോഗികമല്ലെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍. മൂന്നുമാസം കൂടുമ്പോഴാണ് റേഷൻകടകളില്‍ മണ്ണെണ്ണ വിതരണം നടക്കുന്നത്. ഇപ്പോള്‍ ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളിലെ വിതരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. അടുത്ത വിതരണം സെപ്തംബറിലാണ്. പിങ്ക്, മഞ്ഞ കാർഡുകാർക്ക് മാത്രം മുൻഗണനാ വിഭാഗങ്ങളായ പിങ്ക്, മഞ്ഞ (പി.എച്ച്‌.എച്ച്‌, എ.എ.വൈ) കാർഡുടമകളാണ് മണ്ണെണ്ണയ്ക്ക് അർഹർ. ഇവർക്ക് മൂന്നുമാസം […]

മഴ വില്ലനായപ്പോള്‍ ഹൈദരാബാദിനെ ദൈവം തുണച്ചു; 15 പോയിന്റുമായി പ്ലേ ഓഫ് ഉറപ്പിച്ചു

ഹൈദരാബാദ്: രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നിർത്താതെ മഴ പെയ്തതോടെ 15 പോയിന്റുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലേ ഓഫ് ഉറപ്പിച്ചു. കനത്ത മഴ കാരണം ഒരു പന്തു പോലും എറിയാൻ കഴിയാതെയാണ് മത്സരം ഉപേക്ഷിച്ചത്. ഇരു ടീമുകള്‍ക്കും ഒരോ പോയിന്റ് വീതം ലഭിച്ചു. ഹൈദരാബാദ് പ്ലേ ഓഫില്‍ കടന്നതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പ്ലേ ഓഫ് സാധ്യത സജീവമാക്കി. തുടർച്ചയായ അഞ്ച് ജയങ്ങളുമായി പ്ലേ ഓഫ് പ്രതീക്ഷയുള്ള ആർസിബിക്ക് എല്‍എസ്ജി വലിയ മാർജിനില്‍ ജയിക്കാതിരിക്കുകയും ചെന്നൈയോട് ജയിക്കുകയും ചെയ്താല്‍ പ്ലേഓഫ് കളിക്കാം. മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്‌നൗവിന്റെ […]

ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി: അന്വേഷണം ആരംഭിച്ചു ; അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും

സ്വന്തം ലേഖകൻ ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം വയോധിക മരിച്ചെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർഡിയോളജി വിഭാഗം മേധാവി ഡോ.വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചികിത്സാപ്പിഴവ് മൂലമാണ് പുന്നപ്ര സ്വദേശി ഉമൈബ (70) മരിച്ചതെന്നാണ് പരാതി. പനി ബാധിച്ച് 24 ദിവസം മുൻപ് ആശുപത്രിയിൽ എത്തിയതായിരുന്നു ഉമൈബ. ചൊവ്വാഴ്ച ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ […]

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി പൊലീസ് ; കൂട്ടനടപടി; 243 പേർ അറസ്റ്റിൽ, 53 പേർ കരുതല്‍ തടങ്കലില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ​ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി പൊലീസ്. 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പൊലീസ് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 243 പേർ അറസ്റ്റിലായി. 53 പേരെ കരുതല്‍ തടങ്കലില്‍ വയ്ക്കുകയും അഞ്ചു പേര്‍ക്കെതിരെ കാപ്പാ നിയമപ്രകാരം നടപടിയെടുക്കുകയും ചെയ്തതായി സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഗുണ്ടാ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സമാധാനാന്തരീക്ഷം തകര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സോണല്‍ ഐ.ജിമാര്‍ക്കും റെയിഞ്ച് […]

ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസുകള്‍ കേന്ദ്രീകരിച്ച്‌ ക്രമക്കേടുകള്‍ വ്യാപകം ; നടപടി എടുക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വീഴ്ച വരുത്തി; ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ ; കോട്ടയം ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷ ഓഫിസുകളില്‍ വിജിലൻസിന്‍റെ മിന്നല്‍ പരിശോധന ; വീഡിയോ ദൃശങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ഹോട്ടലുകളില്‍ നിന്നു ശേഖരിച്ച ഭക്ഷ്യ സാമ്പിളുകളില്‍ ഗുണ നിലവാരമില്ലായെന്ന പരിശോധന ഫലം വരുന്നവയില്‍ നടപടി എടുക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയെന്ന് വിജിലൻസ്. ജില്ലയിലെ അഞ്ച് ഭക്ഷ്യസുരക്ഷ ഓഫിസുകളില്‍ നടത്തിയ വിജിലൻസിന്‍റെ മിന്നല്‍ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഓഫിസുകള്‍ കേന്ദ്രീകരിച്ച്‌ ക്രമക്കേടുകള്‍ വ്യാപകമാണെന്ന പരാതിയില്‍ സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ അപ്പറ്റൈറ്റ്’ എന്ന പേരില്‍ നടത്തിയ റെയിഡിന്‍റെ ഭാഗമായിട്ടായിരുന്നു കോട്ടയത്തും പരിശോധന നടത്തിയത്. കോട്ടയം ഫുഡ് സേഫ്റ്റി അസി.കമീഷണർ ഓഫിസ്, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി, കടുത്തുരുത്തി എന്നിവിടങ്ങളിലെ […]