Spread the love

സ്വന്തം ലേഖിക

video
play-sharp-fill

തൃശൂര: അരിമ്പൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പട്ടാപ്പകൽ മോഷണം.

സാധനം വാങ്ങാനെത്തിയ ആള്‍ ജീവനക്കാരിയുടെ സ്വര്‍ണമാല മോഷ്ടിക്കാന്‍ ശ്രമിക്കുകയും തടയാൻ ശ്രമിച്ചപ്പോൾ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചശേഷം കടന്നുകളയുകയുമായിരുന്നു. അരിമ്പൂര്‍ നാലാം കല്ല് സെന്റര്‍ സാന്ദ്ര സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അരിമ്പൂര്‍ എറവ് ആറാംകല്ല് കുറ്റിക്കാടന്‍ വീട്ടില്‍ പേളി വര്‍ഗീസ് (54) ആണ് ആക്രമണത്തിന് ഇരയായത്. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയായ പേളി വര്‍ഗീസിന്റെ സ്വര്‍ണമാല മോഷ്ടിക്കാനാണ് ശ്രമിച്ചപ്പോഴാണ് അക്രമണം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളിയാഴ്ച വൈകിട്ട് മൂന്നേ മുക്കാലോടെയാണ് പ്രസന്റേഷന്‍ സെറ്റ് വേണമെന്നു പറഞ്ഞു കടയിലെത്തിയ ആള്‍ ആക്രമണം നടത്തിയതെന്നാണു പേളി പൊലീസില്‍ നല്‍കിയ പരാതി. മുകള്‍ നിലയിലാണു പ്രസന്റേഷന്‍ സെറ്റെന്നു പറഞ്ഞു കയറിപ്പോയപ്പോള്‍ പിന്നാലെ വന്നയാള്‍ മാല പൊട്ടിക്കാന്‍ കടന്നുപിടിച്ചു. എതിര്‍ത്തപ്പോള്‍ തലയ്ക്ക് അടിച്ച്‌ അക്രമി ഓടി രക്ഷപ്പെട്ടു.

തലപൊട്ടി ചോരയൊലിച്ച നിലയില്‍ കടയ്ക്കു പുറത്തിറങ്ങിയ പേളിയെ അടുത്തുള്ള കടക്കാര്‍ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി അന്വേഷണം തുടങ്ങി. കടയില്‍ സിസിടിവി ഇല്ലാത്തതിനാല്‍ ദൃശ്യം ലഭിച്ചിട്ടില്ല. പരിസരത്തെ ഇടവഴികളിലെല്ലാം പൊലീസ് തിരച്ചില്‍ നടത്തി. അടുത്തിടെ പുറത്തിറങ്ങിയ മാലമോഷ്ടാക്കളെയും നിരീക്ഷിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.