play-sharp-fill
“പഴയ മൊട്ടത്തലച്ചിയോട്‌ എനിക്കു വല്ലാത്തൊരു പ്രണയമാണ് അവളാണെന്നെ. വേദനകളടക്കാന്‍..പുഞ്ചിരിക്കാന്‍..ജീവിക്കാന്‍..പഠിപ്പിച്ചത്”; ക്യാൻസറിനോട് പടവെട്ടി ജയിച്ച ജിൻസി ബിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരുടേയും മനസിനെ അലട്ടും കണ്ണു നിറക്കും.

“പഴയ മൊട്ടത്തലച്ചിയോട്‌ എനിക്കു വല്ലാത്തൊരു പ്രണയമാണ് അവളാണെന്നെ. വേദനകളടക്കാന്‍..പുഞ്ചിരിക്കാന്‍..ജീവിക്കാന്‍..പഠിപ്പിച്ചത്”; ക്യാൻസറിനോട് പടവെട്ടി ജയിച്ച ജിൻസി ബിനുവിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരുടേയും മനസിനെ അലട്ടും കണ്ണു നിറക്കും.

സ്വന്തം ലേഖകൻ
ക്യാൻസറിനോട് പടവെട്ടി ജീവിതത്തെ തിരികെപിടിച്ചവർ ഇന്ന് നിരവധിയാണ് നമ്മൾക്കിയിൽ. അവരുടെ അനുഭവങ്ങളും, വേദനകളും സോഷ്യൽ മീഡിയ വഴി നാം വായിച്ചു പോകാറുമുണ്ട്. പലതും കണ്ണുളെ ഈറനണിയിക്കുന്നതും നമ്മളെ കൂടുതൽ ജീവിക്കാൻ പ്രേരിപ്പിക്കുന്നവയും ആണ്. അത്തരത്തിലൊരു കുറിപ്പാണ് ജിൻസി ബിനു തന്റെ ഫേസ്ബുക്കിലൂടെ പങ്കു വച്ചിരിക്കുന്നത്.

ജിന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റി​ന്റെ പൂര്‍ണരൂപം

കീമോ.ന്നു വച്ചാ.എന്താന്നറിയാതെ.RCC യിലെ കീമോ വാര്‍ഡിലോട്ട് തുള്ളി തുള്ളി പോയൊരു പൊട്ടിക്കാളിയുണ്ട് കീമോ ന്ന് വച്ച..തലയില്‍ എന്തോഇന്‍ജക്ഷന്‍ എടുത്തു മയക്കീട്ട്.നുമ്മ മുടി മുഴുവന്‍ പിഴുതു കളയുമെന്നാരുന്നു വിചാരം അല്ലെങ്കി പിന്നെ. മൊട്ടത്തല വരുവോ ചെന്നപ്പോ.നല്ല കുളിരും..ഇളംനീല വിരിയുള്ള പതുപതുത്ത കട്ടിലും.പോരാഞ്ഞിട്ട്.
.
വല്യ സ്ക്രീനുള്ള ടീവിയില്‍.ഏറ്റവുമിഷ്ടമുള്ള പാട്ടും “അല്ലിമലര്‍ കാവില്‍.പൂരം കാണാന്‍.അന്നു നമ്മള്‍ പോയി…രാവില്‍ നിലാവില്‍ നല്ല സുഖായിട്ട്.. കട്ടിലില്‍കയറി കിടന്നു.സപ്രമഞ്ചത്തിലെ രാജാവിനെ പോലെ തോഴിമാര്‍ തളികയില്‍ വീഞ്ഞും.പഴവും കൊണ്ടുവരും പോലെ. ഒരു ട്രേ നിറയെ മരുന്നുകളുമായി.ദാ വന്നു. മാലാഖ നല്ല വെളുവെളുത്ത കുപ്പിയില്‍ കണ്ണഞ്ചുന്ന ചുവന്ന നിറത്തിലുള്ള മരുന്ന്..ഇതിനി ക്ഷീണം മാറ്റാന്‍ തരുന്ന ജ്യൂസാണോ.ന്ന് ഓര്‍ക്കേം ചെയ്തു ആ മരുന്ന് ഞരമ്പിലൂടെ ലല്ലല്ലം പാടി പോകുമ്ബോ..ഉച്ചിയൊന്നു പെരുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതളടരും മുന്നേ പൂക്കള്‍ ചെടിയോട് യാത്രാമൊഴി പറയും പോലെ. ഓരോ രോമകൂപവും പറയുകയായിരുന്നു.ഞങ്ങ പോവാ.ന്ന് ഓ.പേടിച്ചത്ര ഭീകരമൊന്നുമല്ല.ഇങ്ങനെ ഡ്രിപ്പിടുന്നേന് എന്തോന്ന് പേടിക്കാനാ ഒക്കെ കഴിഞ്ഞു വീടെത്തിയപ്പോഴേക്കും.തുടങ്ങീീീ..അങ്കം.. വാളും,പരിചയും പിന്നെ.

ഇത്തിരി പ്രാണവേദനയും ഞാന്‍ എന്നിലെ പുതിയ ഒരാളെ കണ്ടു.ഈറനണിഞ്ഞ മുടിയിഴകളില്ലാതെ. കണ്‍പീലികളൊന്നുപോലുമില്ലാതെ. മനസില്‍ പോലും ഓര്‍ക്കാത്ത.ഒരു വേറിട്ട രൂപം🧑‍🦲കാലങ്ങള്‍ക്കിപ്പുറം. മുടി വന്നു.കദനത്തിന്‍ കരിമഷി പടര്‍ന്ന.

കറുത്ത കണ്‍പീലികള്‍ വന്നു..പക്ഷേ..ആ പഴയ മൊട്ടത്തലച്ചിയോട്‌എനിക്കു വല്ലാത്തൊരു പ്രണയമാണ് അവളാണെന്നെ.വേദനകളടക്കാന്‍..പുഞ്ചിരിക്കാന്‍..ജീവിക്കാന്‍..പഠിപ്പിച്ചത്