ജാമ്യത്തിന് പിന്നാലെ  പ്രധാനമന്ത്രിയ്ക്കെതിരായ ട്വീറ്റ് വിവാദം മുറുകുന്നു; ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റില്‍

ജാമ്യത്തിന് പിന്നാലെ പ്രധാനമന്ത്രിയ്ക്കെതിരായ ട്വീറ്റ് വിവാദം മുറുകുന്നു; ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റില്‍

സ്വന്തം ലേഖകൻ

ഗുവഹാത്തി: ട്വീറ്റ് വിവാദത്തില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനി വീണ്ടും അറസ്റ്റിലായി.

അസമിലെ കോടതിയില്‍ നിന്നും ജാമ്യം കിട്ടിയതിന് പിന്നാലെയാണ് അറസ്റ്റ്. ഏത് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നത് വ്യക്തമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ബുധനാഴ്‌ച രാത്രി 11.30ന് ഗുജറാത്തിലെ പാലംപുരിയില്‍ നിന്ന് അസമില്‍ നിന്നെത്തിയ പൊലീസ് മേവാനിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗാന്ധിജിയെ വധിച്ച നാഥുറാം ഗോഡ്‌സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിനായിരുന്നു അറസ്റ്റ്.

കുറ്റകരമായ ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍, സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തിലെ പ്രകോപനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. കൊക്രാഝാര്‍ ഫസ്റ്റ് ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ കഴിഞ്ഞ തിങ്കളാഴ്ചയാണ് മേവാനിയ്ക്ക് ജാമ്യം അനുവദിച്ചത്.

അറസ്റ്റിന്റെ പേരില്‍ രാഷ്ട്രീയ വിവാദം മുറുകവേയാണ് രണ്ടാമത്തെ നടപടി. മേവാനിയെ കൊക്രാഝാര്‍ ജയിലില്‍ വീണ്ടും പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.