ബുര്‍ഖ ധരിച്ചെത്തി ജ്വല്ലറിയില്‍ തട്ടിപ്പ്; വ്യാജ ആഭരണങ്ങള്‍ നല്കി യഥാര്‍ത്ഥ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങി; മൂന്ന് സ്ത്രീകള്‍ക്കായി അന്വേഷണം ശക്തമാക്കി പൊലീസ്
മംഗളുരു: ഉഡുപ്പിയിലെ ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തി സ്ഥലം കാലിയാക്കി സ്ത്രീകള്‍.
ബുർഖ ധരിച്ചെത്തിയ മൂന്ന് സ്ത്രീകളാണ് തട്ടിപ്പ് നടത്തിയത്.
വ്യാജ സ്വർണ്ണാഭരണങ്ങള്‍ നല്കി യഥാർത്ഥ സ്വർണ ആഭരണങ്ങളുമായി ഇവർ മുങ്ങുകയായിരുന്നു. സംഭവത്തില്‍ ജ്വല്ലറി ഉടമ ഉഡുപ്പി ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി.
ബുർഖ ധരിച്ചതിനാല്‍ മുഖം വ്യക്തമല്ല. പ്രതികള്‍ ഉടൻ തന്നെ പിടികൂടുമെന്ന് ഉഡുപ്പി പൊലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കനകദാസ റോഡില്‍ സ്ഥിതി ചെയ്യുന്ന മാരുതി ജുവലറിയില്‍ ഫെബ്രുവരി 18 ഞായറാഴ്ച രാത്രി 7.30 ഓടെ 35 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളാണ് ബുർഖ ധരിച്ച് എത്തിയത്. 31.49 ഗ്രാം തൂക്കമുള്ള മാലയും 10.94 ഗ്രാം തൂക്കമുള്ള കമ്മലും മാറ്റി വാങ്ങാനായാണ് ഇവർ എത്തിയത്.
15.800 ഗ്രാം തൂക്കമുള്ള ബ്രേസ്ലെറ്റ് ഇവർ ജുവലറിയില്‍ നിന്ന് വാങ്ങുകയും ചെയ്തു. ഇവർ വാങ്ങിയ ബ്രേസ്ലെറ്റിന് 48,771 രൂപ വില ഈടാക്കുകയും മാറ്റി വാങ്ങിയ ആഭരണങ്ങള്‍ക്ക് വില കണക്കാക്കി 19,000 രൂപ തിരികെ നല്‍കുകയും ചെയ്തു.
എന്നാല്‍, സ്വർണാഭരണം കൈമാറുന്നതിനിടെ യഥാർത്ഥ ആഭരണങ്ങള്‍ മാറ്റി പകരം സമാന ഡിസൈനിലും തൂക്കത്തിലുമുള്ള വ്യാജ ആഭരണങ്ങള്‍ വെച്ച് കബളിപ്പിക്കുകയായിരുന്നു മൂന്നംഗ സംഘം. 1,98,923 രൂപ വിലമതിക്കുന്ന യഥാർത്ഥ സ്വർണാഭരണങ്ങള്‍ ഇവർ അപഹരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് പൊലീസ്. ബുർഖ ധരിച്ചിരുന്നതിനാല്‍ ഇവരുടെ മുഖം തിരിച്ചറിയുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് പൊലീസ്.