play-sharp-fill
പഴ്സണൽ സ്റ്റാഫുകൾക്ക് വീണ്ടും ലോട്ടറി; ജീവാനന്ദം പദ്ധതിയിൽ നിന്നും ഒഴിവാക്കി; സർക്കാർ ജീവനക്കാരുടെ പ്രതിഷേധം തള്ളി; പോക്കറ്റടിയെന്ന് സതീശൻ

പഴ്സണൽ സ്റ്റാഫുകൾക്ക് വീണ്ടും ലോട്ടറി; ജീവാനന്ദം പദ്ധതിയിൽ നിന്നും ഒഴിവാക്കി; സർക്കാർ ജീവനക്കാരുടെ പ്രതിഷേധം തള്ളി; പോക്കറ്റടിയെന്ന് സതീശൻ

 

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്ബളത്തിന്റെ്റെ ഒരു ഭാഗം പിടിക്കുന്ന ‘ജീവാനന്ദം’ പദ്ധതിയിൽ നിന്നും പഴ്സണൽ സ്റ്റാഫുകളെ ഒഴിവാക്കി.

അഞ്ച് വർഷത്തേക്കാണ് നിയമനം എന്ന കാരണം ആണ് ന്യായികരണമായി ധനവകുപ്പ് പറയുന്നത്. പങ്കാളിത്ത പെൻഷനിൽ നിന്നും ‘ജീവാനന്ദ’ത്തിൽ നിന്നും പഴ്സനൽ സ്റ്റാഫുകളെ ഒഴിവാക്കാനുള്ള നീക്കത്തിൽ ജീവനക്കാർക്കിടയിൽ കടുത്ത പ്രതിഷേധം നിലനിൽക്കുന്നുണ്ട്.

ജീവാനന്ദം നടപ്പിലാക്കുമ്ബോൾ ശമ്ബളത്തിൽ നിന്നും 35 ശതമാനം ജീവനക്കാർക്ക് നഷ്‌ടപ്പെടും. എന്നാൽ ഒരു രൂപ പോലും കുറയാതെ മുഴുവൻ ശമ്ബളവും പഴ്സനൽ സ്റ്റാഫിന് കിട്ടും. പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്ത് വന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ജീവാനന്ദം’ പദ്ധതി ജീവനക്കാരുടെ പോക്കറ്റടിക്കുന്നതിന് തുല്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. “ശമ്പളം കൊടുക്കാൻ പറ്റാത്തതു കൊണ്ടാണോ നിക്ഷേപം എന്ന പേരിൽ ശമ്ബളത്തിന്റെ്റെ ഒരു ഭാഗം പിടിച്ചു വയ്ക്കാൻ പദ്ധതി തയാറാക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കണം. ശമ്പളം പിടിച്ചുവയ്ക്കുന്നത് കൊടുക്കാതിരിക്കുന്നതിന് തുല്യവും നിയമ വിരുദ്ധവുമാണ്. ജീവനക്കാരുടെജീവനക്കാരുടെ ശമ്ബളം കട്ടെടുക്കുന്നതിന് തുല്യമായ നടപടിയാണ് സര്‍ക്കാരിന്റെത്.” – പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ജീവനക്കാർക്ക് പങ്കാളിത്ത പെൻഷനുംപഴ്സണൽ സ്റ്റാഫുകള്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷനുമാണ് ലഭിക്കുന്നത്. ഇത് കൂടാതെ ഗ്രാറ്റുവിറ്റി , ടെർമിനല്‍ സറണ്ടർ, കമ്യൂട്ടേഷൻ തുടങ്ങിയ എല്ലാ വിധ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലീവ് സറണ്ടറിന് പണം നിഷേധിക്കുമ്ബോള്‍ പഴ്സനല്‍ സ്റ്റാഫുകള്‍ക്ക് നല്‍കുന്നുണ്ട്.

700പഴ്സണൽ സ്റ്റാഫുകളാണ് നിലവില്‍ സർവീസില്‍ ഉള്ളത്. ഇവര്‍ക്ക് 30,000 രൂപ മുതല്‍ 1.75 ലക്ഷം രൂപ വരെയാണ് ശമ്ബളം. മുഖ്യമന്ത്രിയുടെ മീഡിയ സെക്രട്ടറി പ്രഭാവർമ്മയും പ്രൈവറ്റ് സെക്രട്ടറി രാഗേഷും ആണ് ഏറ്റവും കൂടുതല്‍ ശമ്പളം പറ്റുന്ന പഴ്സനല്‍ സ്റ്റാഫുകാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്ന പുത്തലത്ത് ദിനേശന്‍ ആറര വർഷം ജോലി ചെയ്തപ്പോള്‍ പെൻഷൻ ആനുകൂല്യങ്ങളായി ലഭിച്ചത് 16 ലക്ഷം രൂപയാണ്.

പ്രതിഷേധം ഉയർന്നാലും ജീവാനന്ദം പദ്ധതിയില്‍ നിന്ന് സർക്കാർ പിന്നോട്ട് പോകില്ലെന്ന സൂചനകളാണ് പുറത്ത് വരുന്നത്. 500 കോടി രൂപ ഈ പദ്ധതി വഴി ഓരോ മാസവും സർക്കാരിന് കിട്ടും. വർഷം 6000 കോടിയും. സാമ്ബത്തിക പ്രതിസന്ധികാലത്ത് സര്‍ക്കാരിന് ഇത് കച്ചിത്തുരുമ്ബാണെങ്കിലും ജീവനക്കാരുടെ വയറ്റത്തടിക്കുന്ന നടപടിയാണിത്‌.