ജെസിബി ഓപ്പറേറ്ററെ മര്‍ദ്ദിച്ചത് വൈരാഗ്യത്തിന് കാരണമായി; യുവാവിനെ ക്രൂരമായി  വെട്ടിപ്പരിക്കേല്‍പിച്ചു; താടിയ്ക്ക് വെട്ടേറ്റ യുവാവ് ആശുപത്രിയില്‍

ജെസിബി ഓപ്പറേറ്ററെ മര്‍ദ്ദിച്ചത് വൈരാഗ്യത്തിന് കാരണമായി; യുവാവിനെ ക്രൂരമായി വെട്ടിപ്പരിക്കേല്‍പിച്ചു; താടിയ്ക്ക് വെട്ടേറ്റ യുവാവ് ആശുപത്രിയില്‍

കൊല്ലം: കൊല്ലം ചിതറയില്‍ ജെസിബി ഓപ്പറേറ്ററായ യുവാവിന് വെട്ടേറ്റു.

ചിതറ സ്വദേശി റാഫിക്കാണ് വെട്ടേറ്റത്. മറ്റൊരു ജെസിബിയുടെ ഉടമയാണ് വെട്ടിയത് എന്നാണ് റാഫി മൊഴി നല്‍കിയത്.

താടിയ്ക്ക് വെട്ടേറ്റ റാഫി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി എട്ടരയോടെ പെട്രോള്‍ പമ്പില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറ്റൊരു ജെസിബി ഒപ്പറേറ്ററെ മർദ്ദിച്ചതുമായി ബന്ധപെട്ട വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.