വീരമൃത്യു വരിച്ച ജവാന്മാർക്ക് സ്മരണാഞ്ജലി ദീപം കൊളുത്തി

വീരമൃത്യു വരിച്ച ജവാന്മാർക്ക് സ്മരണാഞ്ജലി ദീപം കൊളുത്തി

സ്വന്തം ലേഖകൻ

ഗാന്ധിനഗർ: ചൈനയുടെ അതിനീചമായ ആക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാരുടെ സ്മരണയ്ക്കു മുന്നിൽ ഗാന്ധിനഗർ ജംക്ഷനിൽ സ്മരണാഞ്ജലി ദീപം തെളിയിച്ചു.

ഗാന്ധിനഗർ, മുടിയൂർക്കര സംക്രാന്തി ഭാഗങ്ങളിലെ ജനങ്ങളെ പ്രതിനിധീകരിച്ച് ഗാന്ധിനഗർ ഗ്രാമ സംഘം ആണ് പരിപാടി നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി ജില്ലാ അദ്ധ്യക്ഷൻ ശ്രീ. നോബിൾ മാത്യു സ്മരണാഞ്ജലികളർപ്പിച്ച് സംസാരിച്ചു. വിവിധ സംഘടനകളിൽ നിന്നായി ശ്രീ പികെ രവീന്ദ്രൻ, ( മാനവ സേവാ സമിതി) കുസുമാലയം ബാലകൃഷ്ണൻ,

( ബി ജെ പി സംസ്ഥാന സമിതി) അഡ്വ.അനിൽ ഐക്കര, ( ഭാരതീയ അഭിഭാഷക പരിഷത്ത് ) രാജേഷ് തങ്കപ്പൻ, ( ഭാരതീയ കർഷക മോർച്ച ) സജി കൈലാസം (മുടിയൂർക്കര ഗ്രാമ സംഘം),

രാജേഷ് നട്ടാശ്ശേരി (ഹിന്ദു ഐക്യവേദി ), രതീഷ് ചെങ്ങേരത്ത് (ഭഗവദ് ധ്വനി ഗാന്ധിനഗർ),ബിനു വിജയൻ ( ഭാരതീയ ജനതാ യുവമോർച്ച ) രൂപേഷ് സി. ബി., മനോജ്, ഓമനക്കുട്ടൻ, രാജീവ്, ബിനീഷ് വിമുക്തഭടന്മാരായ ഗോപി റിയാദ് ഭവൻ, സാബു നാരായണൻ എന്നിവരും സംസാരിച്ചു.