play-sharp-fill
ജവഹർ ബാലഭവൻ ജീവനക്കാർ സമരം അവസാനിപ്പിച്ചു

ജവഹർ ബാലഭവൻ ജീവനക്കാർ സമരം അവസാനിപ്പിച്ചു

സ്വന്തം ലേഖകൻ

കോട്ടയം: പിരിച്ചു വിട്ട രണ്ട് അധ്യാപകരെ തിരിച്ചെടുക്കുക, ജവഹർ ബാലഭവൻ കുട്ടികളുടെ ലൈബ്രറിയിൽ നില നിറുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 38 ദിവസമായി ജവഹർ ബാലഭവൻ അധ്യാപകർ നടത്തിവന്ന സമരം സാംസ്കാരിക വകുപ്പുമന്തി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ പബ്ലിക് ലൈബ്രറി ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ അവസാനിപ്പിച്ചു.


സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് ജവഹർ ബാലഭവൻ കഴിവതും വേഗം കുട്ടികളുടെ ലൈബ്രറിയിൽ നിന്ന് മാറ്റുമെന്ന് മന്ത്രി ഉറപ്പു നൽകി. അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയ രണ്ട് അധ്യാപകർ അടക്കം വിരമിച്ച അദ്ധ്യാപകരെ ഒഴിവാക്കാനും ധാരണയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group