play-sharp-fill
സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം പടരുന്നു; മൂന്നാഴ്ച്ചക്കിടെ രോ​ഗം സ്ഥിരീകരിച്ചത് 9 പേർക്ക്; 59 പേ‍ർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയെന്നും ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം പടരുന്നു; മൂന്നാഴ്ച്ചക്കിടെ രോ​ഗം സ്ഥിരീകരിച്ചത് 9 പേർക്ക്; 59 പേ‍ർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയെന്നും ആരോഗ്യവകുപ്പ്

ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും മഞ്ഞപ്പിത്തം പടരുന്നു. 9 പേർക്കാണ് ഇതുവരെ രോ​ഗം സ്ഥിരീകരിച്ചത്. നൂറനാട് പഞ്ചായത്തിലാണ് മഞ്ഞപ്പിത്തം പടരുന്നത്.

നൂറനാട് പഞ്ചായത്തിലെ രണ്ട്, ആറ് വാർഡുകളിലാണ് രോഗബാധ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയതായും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

എറണാകുളം ജില്ലയിൽ നിന്നും രോഗം ബാധിച്ച് പഞ്ചായത്തിലെത്തിയ വ്യക്തിയാണ് രോഗബാധയുടെ ഉറവിടമെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് കണ്ടെത്താൻ വൈകിയതാണ് രോഗം പടരാൻ ഇടയാക്കിയതെങ്കിലും നിലവിൽ പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ ശക്തമാക്കിയതായി അധികൃതർ പറഞ്ഞു.

ആറാം വാർഡിൽ ഏഴ് പേർക്കും രണ്ടാം വാർഡിൽ പേർക്കും രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിവിധ വാർഡുകളിലായി 59 പേ‍ർ നിരീക്ഷണത്തിലാണ്.

ചുനക്കര, പാലമേൽ പഞ്ചായത്തുകളിലായി ഇരുപതോളം പേരും ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുള്ളതും ആശങ്കക്കിടയാക്കുന്നുണ്ട്. ആശാപ്രവർത്തകർ, കുടുംബശ്രീ, മറ്റ് സന്നദ്ധ സംഘടനകളുടെയല്ലാം പങ്കാളിത്തതോടെയാണ് പ്രതിരോധ പ്രവ‍ർത്തനങ്ങള്‍ നടക്കുന്നു.