ലക്ഷ്യം കാണാതെ മിഴിയടയ്ക്കുമോ ജപ്പാന്റെ ചാന്ദ്ര ദൗത്യം? സ്ലിം പേടകത്തിന് സംഭവിച്ചതെന്ത്?
സ്വന്തം ലേഖിക
ഏറെ പ്രതീക്ഷയോടെയാണ് ചന്ദ്രോപരിതലത്തിലിറങ്ങുന്ന അഞ്ചാം രാജ്യമെന്ന നേട്ടത്തിലേക്ക് ജപ്പാൻ റോക്കറ്റ് തൊടുത്തത്.
സോഫ്റ്റ് ലാൻഡിങ് എന്ന കടമ്ബ ഇന്ത്യയ്ക്ക് പിന്നാലെ ജപ്പാൻ കൈവരിക്കുകയും ചെയ്തു. എന്നാല്‍ ദൗത്യം വിജയം കാണില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. എന്താണ് ജപ്പാൻ ബഹിരാകാശ ഏജൻസിക്കുമുന്നില്‍ വില്ലനായത്?
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് ചാന്ദ്ര ദൗത്യങ്ങള്‍ പരാജയപ്പെട്ടശേഷമാണ് ജപ്പാന്‍ എയ്റോസ്പേസ് എക്സ്പ്ലൊറേഷന്‍ ഏജന്‍സി ഇപ്പോഴത്തെ ചാന്ദ്രദൗത്യം വിജയകരമാക്കിയത്. സ്മാര്‍ട്ട് ലാന്‍ഡര്‍ ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ മൂണ്‍ (സ്ലിം) എന്ന പേടകം ചന്ദ്രന്റെ മധ്യരേഖയില്‍നിന്ന് 100 മീറ്റര്‍ (330 അടി) അകലെയാണ് ലാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി എട്ടരയോടെ ആയിരുന്നു (ജപ്പാന്‍ സമയം പുലര്‍ച്ചെ 12.20) പേടകം ചന്ദ്രനിലിറങ്ങിയത്.
ചന്ദ്രന്റെ മലപ്രദേശങ്ങളിലെ ഓക്‌സിജന്റെയും ജലത്തിന്റെയും സാന്നിധ്യം ഉള്‍പ്പെടെയുള്ള പര്യവേഷണമായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം ലാൻഡില്‍ വന്ന പിഴവ് സ്ലിം പ്രോബിന്റെ ആയുസിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പേടകം ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങിയെങ്കിലും തുടര്‍ന്ന് പ്രവര്‍ത്തിക്കാനാവശ്യമായ സൗരോര്‍ജം ലഭിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൗരോര്‍ജം മുഖേനെയുള്ള പ്രവര്‍ത്തനോര്‍ജം കണ്ടെത്താനാകില്ലെന്ന അവസ്ഥയില്‍ ഉണ്ടാകുന്നതോടെ പേടകത്തിന് ചന്ദ്രനിലെ സാഹചര്യങ്ങളെ അതിജീവിക്കാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ പേടകത്തിലെ ബാറ്ററികള്‍ക്ക് കുറച്ച് സമയം മാത്രമാണ് പ്രവര്‍ത്തിക്കാനാവുക. പ്രതികൂല സാഹചര്യം തുടരുകയാണെങ്കില്‍ അവ വൈകാതെ പ്രവർത്തനരഹിതമാകും
ലാൻഡ് ചെയ്യുന്നതിനിടെ പേടകത്തിന്റെ ദിശയില്‍ വന്നമാറ്റമാണ് ദൗത്യത്തിന് തിരിച്ചടിയായതെന്നാണ് ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയുടെ വിശദീകരണം. ചന്ദ്രനിലെ സൂര്യപ്രകാശത്തിന്റെ ദിശയില്‍ വരുന്ന മാറ്റം മാത്രമാണ് ഇനി ജപ്പാന്‍ ബഹിരാകാശ ഏജന്‍സിയ്ക്ക് പ്രതീക്ഷ നല്‍കുന്ന കാര്യം. ദൗത്യം വിജയകരമാക്കാൻ ജപ്പാന്റെ ബഹിരാകാശ എഞ്ചിനീയർമാർ കഠിനപ്രയത്നം നടത്തുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
പേടകം ടെലിമെട്രി ഡേറ്റ ഭൂമിയിലേക്ക് അയച്ചിരുന്നു. പേടകത്തിലെ വിമാനത്തിലെ മിക്ക പേലോഡുകളും നിലവില്‍ വിജയകരമായി പ്രവർത്തിക്കുന്നുവെന്നാണ് ഇത് അർഥമാക്കുന്നതെന്നാണ് ജപ്പാൻ ബഹിരാകാശ ഏജൻസിയുടെ വിലയിരുത്തല്‍.
ലാൻഡിങ് പോയിന്റില്‍നിന്ന് നൂറ് മീറ്റര്‍ ചുറ്റവളായിരുന്നു പേടകത്തിന്റെ ലാൻഡിങ് ഏരിയയായി കണക്കാക്കിയിരുന്നത്. എന്നാല്‍ കിലോമീറ്ററുകള്‍ മാറിയാണ് സ്ലിമ്മിന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനായത്. സ്ലിം പേടകം തലകീഴായി ആണോ ലാൻഡ് ചെയ്തതെന്ന് മാധ്യമപ്രവർത്തകർ ജപ്പാൻ ബഹിരാകാശ ഏജൻസി അധികൃതരോട് ചോദിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ പക്കല്‍ ഡേറ്റയില്ലാത്തതിനാല്‍ അതിന് ഉത്തരം നല്‍കാൻ കഴിയില്ലെന്ന് ജാപ്പനീസ് ബഹിരാകാശ ഏജൻസിയുടെ ഡയറക്ടർ ജനറല്‍ കുനിനാക പറഞ്ഞത്.
ചന്ദ്രന്റെ മലപ്രദേശങ്ങളിലെ ഓക്‌സിജന്റെയും ജലത്തിന്റെയും സാന്നിധ്യം ഉള്‍പ്പെടെയുള്ള പര്യവേഷണമായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. രണ്ട് റോബോട്ടുകള്‍ ഉള്‍പ്പെടുന്നതാണ് ജപ്പാന്റെ സ്ലിം ദൗത്യം. മൈക്രോവേവ് ഓവന്റെ വലിപ്പമുള്ള ഹോപ്പിങ് വാഹനവും പേടകങ്ങളുടെ ചിത്രങ്ങളെടുക്കുന്നതിന് വേണ്ടി ബേസ്‌ബോളിന്റെ വലിപ്പമുള്ള വീല്‍ഡ് റോവറുമാണിവ. സോണി ഗ്രൂപ്പും കളിപ്പാട്ട നിര്‍മാതാക്കളായ ടോമിയും നിരവധി ജപ്പാനീസ് സര്‍വകലാശാലകളും ചേര്‍ന്നാണ് ഈ റോബോട്ടുകള്‍ നിര്‍മിച്ചത്.