ആരും അറിയാതെ മയക്കുമരുന്ന് വിതരണവും; പീഡനം നടന്ന ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നു; പൊലീസ് പട്രോളിങ് ശക്തമാക്കി

സ്വന്തം ലേഖിക

കുറ്റ്യാടി: പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായ മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രം സാമൂഹിക വിരുദ്ധര്‍ താവളമാക്കുന്നതായി നാട്ടുകാര്‍ക്ക് പരാതി.

ലഹരി ഉപയോഗിക്കാനും വിതരണം ചെയ്യാനും സംഘങ്ങള്‍ ഇവിടെ എത്താറുള്ളതായി നാട്ടുകാര്‍ പറയുന്നു. ഉള്‍ക്കാട്ടിലേക്ക് കയറിപ്പോയാല്‍ ആളുകള്‍ കാണില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഹൃത്തുക്കളാണ്​ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു വന്ന് കാട്ടിനുള്ളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്​. കുട്ടിയുടെ കാമുകനാണ് അഞ്ചു പേര്‍ക്കുമുള്ള ടിക്കറ്റ് എടുത്തത്​. പ്രതികളെ ബുധനാഴ്ച വൈകുന്നേരത്തോടെ ജാനകിക്കാട്ടില്‍ കൊണ്ടുപോയി തെളിവെടുത്തു. പീഡനം നടന്ന സ്ഥലം പ്രതികള്‍ കാട്ടിക്കൊടുത്തു.

പീഡനം നടന്നത് തൊട്ടില്‍പാലം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണെങ്കിലും കുട്ടി പരാതി നല്‍കിയത് കുറ്റ്യാടി പൊലീസ് സ്റ്റേഷനിലായതിനാല്‍ അവിടെയാണ് കേസെടുത്തത്. തുടര്‍ന്ന് അന്വേഷണം എ.എസ്.പി നിധിന്‍രാജിനെ ഏല്‍പ്പിക്കുകയായിരുന്നു.

പ്രതികളെ ജാനകിക്കാട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ നിരവധി പേരാണ് കാണാനെത്തിയത്. നാലു പേരെയും വിലങ്ങണിയിച്ച്‌ പൊലീസിന്‍റെ ട്രാവലര്‍ വാനിലാണ് കൊണ്ടുപോയത്. ശക്തമായ പൊലീസ് കാവലും ഏര്‍പ്പെടുത്തിയിരുന്നു.

തൊട്ടില്‍പ്പാലം പൊലീസ് ഇന്‍സ്പെക്ടര്‍ എം.ടി.ജേക്കബ്, സി.പി.ഒമാരായ പ്രകാശന്‍, ശ്രീനാഥ് എന്നിവര്‍ പ്രതികളെ പിടികൂടാന്‍ സംഘത്തിലുണ്ടായിരുന്നു. കേന്ദ്രത്തില്‍ അനാശാസ്യം നടക്കാതിരിക്കാന്‍ അവിടെ പൊലീസ് പട്രോളിങ് നടത്തുമെന്ന് നാദാപുരം എ.സ്.പി നിധിന്‍രാജ് പറഞ്ഞു.

എം.ജി ശ്രീകുമാറിന്റെ കഴക്കൂട്ടം സരിഗമ സ്കൂൾ ഓഫ് മ്യൂസിക്
▂▂▂▂▂▂▂▂▂▂▂▂▂.
ക്രിസ്മസ്-പുതുവത്സര ബാച്ചിലേക്ക് അഡ്മിഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. (online/offline ) കർണാടക സംഗീതം, ഫിലിം സോങ്സ്, ഹിന്ദുസ്ഥാനി,വീണ, തബല, ഹാർമോണിയം, ഗിത്താർ, പിയാനോ, വയലിൻ)
+919037588860
Visit Facebook Page