കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 32-ാമത് കോട്ടയം ജില്ലാ സമ്മേളനത്തിന് പതാക ഉയർത്തി

സ്വന്തം ലേഖിക

കോട്ടയം: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 32-)മത് കോട്ടയം ജില്ലാ സമ്മേളനത്തോടുബന്ധിച്ചു പോലീസ് കൺട്രോൾ റൂം അങ്കണത്തിൽ നടത്തിയ പതാക ഉയർത്തൽ ചടങ്ങ് കെപിഒഎ സംസ്ഥാന ജോ.സെക്രട്ടറി പ്രേംജി കെ നായർ ഉദ്ഘാടനം ചെയ്തു.

കൺട്രോൾ റൂം എസ് എസ് ഒ രവീന്ദ്രനാഥ്‌ വിവി പതാക ഉയർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെപിഒഎ കോട്ടയം ജില്ലാ സെക്രട്ടറി പ്രേംജി എസ് ഡി ആശംസകൾ നേർന്നു. കൺട്രോൾ റൂം പ്രതിനിധി സജികുമാർ ഐ നന്ദിയും രേഖപെടുത്തി.

പരിപാടികൾക്കു കെപിഒഎ സംസ്ഥാന കമ്മിറ്റി അംഗം മാത്യു പോൾ, കൺട്രോൾ റൂം റൈറ്റർ രാജേഷ് കെ കെ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ കൺട്രോൾ റൂം സേനാoഗങ്ങൾ പങ്കെടുത്തു.