Spread the love

കാസർകോട്: കാസർകോട് ചന്തേരിയില്‍ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയിൽ.

video
play-sharp-fill

മുടി വെട്ടിക്കാൻ കടയിലെത്തിയ രണ്ടാം ക്ലാസുകാരനെയാണ് പ്രതി പീഡിപ്പിക്കൻ ശ്രമിച്ചത്. സംഭവത്തില്‍ അതിഥി തൊഴിലാളിയായ ബാർബർ ആണ് അറസ്റ്റിലായത്.

പോലീസ് പ്രതിയെ പിടികൂടിയതിന് പിന്നാലെ നാട്ടുകാർ ചേർന്ന് ഇയാളുടെ കട അടിച്ച്‌ തകർത്തു. മാണിയാട്ട് മസ്ജിദിന് സമീപത്തെ ബാർബർ ഷോപ്പാണ് നാട്ടുകാർ ചേർന്ന് തകർത്തത്. കടയുടെ ബോർഡുകളും പൂട്ടുമാണ് നശിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച വൈകിട്ട് ബാർബർ ഷോപ്പില്‍ മുടി വെട്ടിക്കാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ പതിനേഴുകാരനെ കഴിഞ്ഞ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു. പിതാവിനൊപ്പം ബാർബർ ഷോപ്പില്‍ മുടിമുറിക്കാനെത്തിയതായിരുന്നു കുട്ടി. കുട്ടിയെ മുടി മുറിക്കാൻ ഇരുത്തിയിട്ട് പിതാവ് സമീപത്തെ കടയിലേക്ക് പോയി. ഈ സമയം തൊഴിലാളി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച്‌ ബഹളം വച്ചതോടെ ആളുകള്‍ കൂടി. ഇതോടെ ഇവരുടെ സഹായത്തോടെ പ്രതിയെ പിടികൂടിയ പിതാവ് ഇയാളെ പോലീസിന് കൈമാറി.

സംഭവത്തില്‍ പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെയാണ് ബാർബർ ഷോപ്പിന് നേരെ അക്രമമുണ്ടായത്. അതേസമയം, ബാർബർ ഷോപ്പ് തകർത്ത സംഭവത്തില്‍ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു.