ജാമ്യംകിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമം; കോടതിയിലേക്ക് ഓടി കയറി ഷിയാസ്; പൊലീസിനെ വെല്ലുവിളിച്ച് കുഴല്‍നാടൻ; കോടതിയില്‍ നിന്ന് പുറത്തിറങ്ങുമ്ബോള്‍ അറസ്റ്റ് ചെയ്യാൻ പൊലീസ്; കോതമംഗലത്ത് നാടകീയ രംഗങ്ങള്‍
സ്വന്തം ലേഖകൻ
കൊച്ചി: ജാമ്യംകിട്ടി പുറത്തിറങ്ങിയതിന് പിന്നാലെ മുഹമ്മദ് ഷിയാസിനെ വീണ്ടും അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമം; കോടതിയിലേക്ക് ഓടി കയറി ഷിയാസ്; പൊലീസിനെ വെല്ലുവിളിച്ച് കുഴല്‍നാടൻ; കോടതിയില്‍ നിന്ന് പുറത്തിറങ്ങുമ്ബോള്‍ അറസ്റ്റ് ചെയ്യാൻ പൊലീസ്; കോതമംഗലത്ത് നാടകീയ രംഗങ്ങള്‍
നേര്യമംഗലത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി കോതമംഗലം ടൗണില്‍ പ്രതിഷേധിച്ച കേസിലാണ് മുഹമ്മദ് ഷിയാസിനും മാത്യുകുഴല്‍നാടൻ എംഎല്‍എയ്ക്കും ജാമ്യം കിട്ടിയത്. പുറത്തിറങ്ങിയതിന് പിന്നാലെ ഷിയാസിനെ വാഹനം ആക്രമിച്ച കേസില്‍ അറസ്റ്റുചെയ്യാൻ പൊലീസ് ശ്രമിച്ചു. ഇതോടെ ഷിയാസ് കോടതിയിലേക്ക് ഓടിക്കയറി.
അടുത്ത മൂന്നുമാസം കോതമംഗലം ടൗണില്‍ പ്രവേശിക്കരുതെന്ന നിബന്ധനയിലായിരുന്നു ജാമ്യം. ജാമ്യം ലഭിച്ച് പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ചശേഷം എറണാകുളത്തേക്ക് പോകാൻ വാഹനത്തില്‍ കയറവെയായിരുന്നു വീണ്ടും അറസ്റ്റുചെയ്യാൻ പൊലീസ് ശ്രമിച്ചത്.
പ്രതിഷേധിച്ച കേസില്‍ അറസ്റ്റുചെയ്യാൻ ശ്രമിക്കുമ്ബോള്‍ പ്രവർത്തകർ പൊലീസ് വാഹനത്തിന് നേരെ നടത്തിയ അക്രമത്തിലെടുത്ത പൊതുമുതല്‍ നശിപ്പിക്കല്‍ കേസിലായിരുന്നു അറസ്റ്റുചെയ്യാൻ ശ്രമം.
സ്ഥലത്തുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവർത്തകരും മുഹമ്മദ് ഷിയാസിനെ പിടികൂടാനുള്ള പൊലീസിന്റെ ശ്രമം തടഞ്ഞ് രംഗത്തെത്തി. തുടർന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ വിളിപ്പിച്ചു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇവർക്കു പുറമേ കേസില്‍ പ്രതികളായ മറ്റു പതിനാലു പേർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്ത കുഴല്‍നാടനും ഷിയാസിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്നലെ ഇവരുടെ ജാമ്യാപേക്ഷകളില്‍ വാദം കേട്ട കോടതി, ഇടക്കാല ജാമ്യം നീട്ടിനല്‍കിയ ശേഷം വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവച്ചിരിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ജാമ്യം ലഭിച്ച ഉത്തരവില്‍ ഷിയാസ് ഒപ്പിട്ടിരുന്നില്ല. നാലുമണിവരെ കോടതിയില്‍ തുടരാനാണ് ഇവരുടെ തീരുമാനം. എന്നാല്‍, ഇതിനുശേഷം പുറത്തിറങ്ങിയാലും അറസ്റ്റുചെയ്യാൻ തന്നെയാണ് പൊലീസ് നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹവുമായി പ്രതിഷേധം നടത്തിയ കേസില്‍ കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണു പൊലീസ് കേസെടുത്തത്. ആശുപത്രിയില്‍ ആക്രമണം, മൃതദേഹത്തോട് അനാദരവ് അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.