
ജമ്മു: ജമ്മു നഗരത്തിന് സമീപമുള്ള ബന്തലാബ് തതാര്‍ പ്രദേശത്ത് നിര്‍മ്മാണത്തിലിരുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുണ്ടായ അപകടത്തില്‍ ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച രാത്രി വൈകിയാണ് അപകടമുണ്ടായത്.
അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇനിയും രണ്ട് മുതല്‍ മൂന്ന് വരെ തൊഴിലാളികള്‍ തകര്‍ന്ന ഭാഗങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ മരിച്ച 50 വയസ്സുകാരന്റെ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. പരിക്കേറ്റ തര്‍സേം ലാല്‍ (55) എന്നയാളെ ജമ്മു ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസ്, കരസേന, എസ്.ഡി.ആര്.എഫ് എന്നിവരുടെ നേതൃത്വത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

2025-ലെ മിന്നല്‍ പ്രളയത്തില്‍ തകര്‍ന്ന പാലത്തിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരിക്കെ പാലത്തിന്റെ ഒരു ഭാഗം പെട്ടെന്ന് തകര്‍ന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.







