Spread the love

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ ചേര്‍ന്ന മന്ത്രിസഭാ യോഗം അവസാനിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് വിജയാശംസകള്‍ നേര്‍ന്നു. മറ്റന്നാളാണ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്.

video
play-sharp-fill

ഇന്ന് ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ രണ്ട് പ്രധാന തീരുമാനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. സംസ്ഥാനത്ത് പുതിയ ശമ്പള കമ്മീഷനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വാല്‍പ്പാറ ബസ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം നല്‍കാനും യോഗത്തില്‍ തീരുമാനമായി.

അടുത്ത മന്ത്രിസഭാ യോഗം മെയ് 5 ന് ചേരും. ഭരണത്തുടര്‍ച്ച ഉണ്ടായാലും ഇല്ലെങ്കിലും കാബിനറ്റ് യോഗം ചേരേണ്ടതുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group