
പത്തനംതിട്ട: പെരുമ്പെട്ടി അരുവിക്കലില്‍ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവർ മരിച്ചു. ഉന്നക്കാവ് സ്വദേശി കുഞ്ഞുമോൻ (55) ആണ് മരിച്ചത്.
വാഹനം കഴുകുന്നതിനിടെ ടിപ്പർ ലോറി പിറകോട്ട് നീങ്ങുകയായിരുന്നു. ഇത് നിയന്ത്രിക്കാൻ കുഞ്ഞുമോൻ വാഹനത്തിലേക്ക് ചാടി കയറിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ട ലോറി താഴെയുള്ള റോഡിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ ലോറിയുടെ അടിയില്‍പ്പെട്ട കുഞ്ഞുമോൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തില്‍ പെരുമ്പെട്ടി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







