
തിരുവനന്തപുരം: വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില ഒറ്റയടിക്ക് 993 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഇതോടെ സിലിണ്ടര്‍ വില സംസ്ഥാനത്ത് 3,000 കഴിഞ്ഞു. ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കുമെല്ലാം ഗുരുതര ആഘാതമാണ് കനത്ത വിലക്കയറ്റം ഏല്‍പ്പിച്ചിരിക്കുന്നത്.
സിലിണ്ടര്‍ വില വര്‍ധന ഭക്ഷണ വിഭവങ്ങളുടെ വില കൂട്ടാന്‍ നിര്‍ബന്ധിതരാക്കും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിലെ നിയന്ത്രണം മൂലം ഒട്ടേറെ ഹോട്ടലുകള്‍ അടച്ചിട്ടിരുന്നു.
കൂടാതെ ഗ്യാസ് സിലിണ്ടര്‍ ദൗര്‍ലഭ്യം ശക്തമായതോടെ ഹോട്ടലുകള്‍ ഭക്ഷണ വിഭവങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ്. ഓരോ കടകളിലും തോന്നും പടിയാണ് ഇപ്പോള്‍ വില ഈടാക്കുന്നത്.
അതിനിടെയാണ് ഇടിത്തീപോലെ വാണിജ്യ സിലിണ്ടറിന്റെ അന്യായ വിലവര്‍ധന. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി പശ്ചിമബംഗാള്‍, അസം, തമിഴ്നാട് തുടങ്ങി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികള്‍ മടങ്ങിയെത്താത്തതും കേരളത്തിലെ ഹോട്ടല്‍ മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രില്‍ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ വില കൂട്ടിയിരുന്നു. ജനുവരി ഒന്നിന് 111 രൂപയും മാര്‍ച്ച് ഒന്നിന് 31 രൂപയും മാര്‍ച്ച് ഏഴിന് 115 രൂപയും കൂട്ടിയിരുന്നു. 2025 ഡിസംബറില്‍ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില 1608 രൂപയായിരുന്നു. അതാണ് ഇപ്പോള്‍ 3000 കടന്നിരിക്കുന്നത്.
വാണിജ്യ സിലിണ്ടറുകളുടെ അന്യായ വിലവര്‍ധന പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.







