പരിസ്ഥിതി ദിനത്തിൽ ജില്ലയിൽ 5000 വൃക്ഷതൈകൾ വിതരണം ചെയ്ത് എം ഇ എസ് യൂത്ത് വിങ്, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഭൂമിക്ക് തണലൊരുക്കി ഭൂമിവരും തലമുറകൾക്കുകൂടിയുള്ളതാണെന്ന സന്ദേശം ഉയർത്തി പരിസ്ഥിതി ദിനത്തിൽ എംഇഎസ് യൂത്ത് വിങിന്റെയും, കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാകമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ 5000 വൃക്ഷതൈകൾ വിതരണം ചെയ്തു. വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിച്ചു.
കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്റ് എം.ബി അമീൻഷാ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭൂമിക്ക് തണലാകാൻ മാത്രമല്ല ജീവജാലങ്ങളുടെ നിലനിൽപ്പിന് വൃക്ഷതൈകൾ നടേണ്ടത് ആവശ്യമായി വന്നിരിക്കുകയാണെന്ന് ഉദ്ഘടനം ചെയ്തു കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യവസായവത്ക്കരണത്തിന്റെ ഭാഗമായി ഇന്ന് ഭൂമിഏറ്റവും കൂടുതൽ മലിനമാകുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുനീങ്ങുന്നത്. മരങ്ങൾ വെട്ടിനശിപ്പക്കപ്പെടുന്നു. എന്നാൽ വെട്ടിമാറ്റുന്ന വൃക്ഷങ്ങൾക്ക് പകരം മരങ്ങൾ നട്ടുവളർത്താൻ ആരും തയ്യാറാകുന്നില്ല. ഇത് കാലാവസ്ഥയെതന്നെ തകിടംമറിച്ചു. വളർന്നുവരുന്ന തലമുറയ്ക്ക് പ്രകൃതിസംരക്ഷണത്തിന്റെ അവബോധം സൃഷ്ടിക്കാൻ നമ്മൾ കടപ്പെട്ടിരിക്കുന്നു.
പരിസ്ഥിതിയുടെ സന്തുലാനാവസ്ഥ നിലനിർത്തി ഭാവിതലമുറയ്ക്കായി പച്ചപ്പണിഞ്ഞ ഭൂമി വാഗ്ദാനം ചെയ്യാൻ കഴിയെട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് ഫലവൃക്ഷത്തൈകളും ഔഷധസസ്യങ്ങളും അടങ്ങുന്ന വൃക്ഷത്തൈകൾ ജില്ലയിൽ എമ്പാടും വീടുകളിൽ എത്തിച്ചുനൽകി.
വിതരണത്തിൽ കേരളാ മുസ്ലിം ജമാഅത്ത് കൗൺസിൽ സെക്രട്ടിയേറ്റ് അംഗങ്ങളായ ഹബീബുള്ളാ ഖാൻ ഈരാറ്റുപേട്ട, വി.ഓ അബുസാലി, നന്തിയോട് ബഷീർ, സെമീർ മൗലനാ, എംഇഎസ് ജില്ലാ പ്രസിഡന്റ് എം.എം ഹനീഫ, ഷഹാസ് പറപ്പള്ളിൽ, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷഹീം വിഎസ്, ജില്ലാ സെക്രട്ടറി അൻവർ കുമ്പിളുവേലിൽ, വൈസ് പ്രസിഡന്റ് റിഫാദ് സലാം പാറക്കൽ, ജില്ലാ ട്രഷറർ സലീൽ ടി പി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ അർഷദ് നജീബ് എന്നിവർ നേതൃത്വം നൽകി.