ജയിലിൽ നിന്ന് കസ്റ്റഡിയിൽ വാങ്ങിയ കഞ്ചാവ് കച്ചവടക്കാരിയുടെ ദേഹപരിശോധന നടത്തിയപ്പോൾ ബ്ലൗസിനുള്ളിൽ അഞ്ഞൂറിൻ്റെ നോട്ട്; ചോദ്യം ചെയ്യലിൽ എസ് ഐ നല്കിയതെന്ന്; ഹണി ട്രാപ്പും, മോൻസൺ ബന്ധവും നാണക്കേടായി മാറിയ പൊലീസിന് ഊരാക്കുടുക്കായി യുവതിയുടെ മൊഴി
സ്വന്തം ലേഖകൻ
കോഴിക്കോട്: കഞ്ചാവ് കേസില്‍ പിടിയിലായ യുവതിക്ക് പണം നല്‍കി എസ്‌ഐ. ദേഹപരിശോധനക്കിടെ ബ്ലൗസിനുള്ളില്‍നിന്ന് ലഭിച്ച 500 രൂപ എസ്‌ഐ നല്‍കിയതാണെന്ന് 18.7 കിലോ കഞ്ചാവുമായി പിടിയിലായ തൃശൂര്‍ മുല്ലശേരി സ്വദേശിനി ലീന (43)
കഞ്ചാവ് കേസില്‍പെട്ട യുവതിയെ ചോദ്യം ചെയ്യലിന് ശേഷം രാത്രിയില്‍ വനിതാ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച് ലോക്കപ്പിലിടുന്നതിന് മുന്നോടിയായി ദേഹപരിശോധന നടത്തുന്നതിനിടെയാണ് 500 രൂപയുടെ നോട്ട് ബ്ലൗസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയിലില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിക്ക് പണം എവിടെനിന്ന് ലഭിച്ചുവെന്നു വനിതാ പോലീസുകാര്‍ ചോദ്യം ചെയ്തപ്പോഴാണ് പണം എസ്‌ഐ നല്‍കിയതെന്ന് ലീന പറഞ്ഞത്. ജയിലില്‍ നിന്നിറങ്ങിയ ശേഷം തിരിച്ചു നല്‍കിയാല്‍ മതിയെന്നും എസ്‌ഐ പറഞ്ഞതായി ലീന മൊഴി നല്‍കി.
വിഷയം വിവാദമായതോടെ പ്രത്യേക അന്യേഷണ സംഘത്തെ നിയോഗിക്കുകയും സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ എസ്‌ഐ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ചെയ്തു.
എന്തിനാണ് പണം നല്‍കിയതെന്നുള്ള കാര്യവും, കേസില്‍ മറ്റു വിട്ടുവീഴ്ചകള്‍ നടത്തിയിട്ടുണ്ടോ എന്നും, ചോദ്യം ചെയ്യുന്നതിനിടെ എന്തെങ്കിലും അവിഹിത ഇടപെടലുകൾ നടത്തിയോ എന്നും അന്വേഷിക്കും. അന്വേഷണത്തിന്റെ ഭാഗമായി കുന്നമംഗലം പോലീസ് സ്‌റ്റേഷനിലെ എല്ലാ പോലീസുകാരില്‍നിന്നും അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി.
മുതിർന്ന പൊലീസുകാർ ഉൾപ്പെട്ട ഹണി ട്രാപ്പ് കേസും, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ മോൻസൺ ബന്ധവും ഉണ്ടാക്കിയ നാണക്കേടിൽ നിന്ന് കരകയറും മുൻപാണ് എസ് ഐ യുടെ പണം കൊടുക്കൽ