play-sharp-fill
ഇവിടെ താമസിച്ചാല്‍ മനുഷ്യര്‍ക്ക് പച്ച നിറമാകും; കാഴ്ചശക്തി നഷ്ടപ്പെടും; അസ്ഥികള്‍ തൊട്ടാല്‍ പൊട്ടും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഇവിടെ താമസിച്ചാല്‍ മനുഷ്യര്‍ക്ക് പച്ച നിറമാകും; കാഴ്ചശക്തി നഷ്ടപ്പെടും; അസ്ഥികള്‍ തൊട്ടാല്‍ പൊട്ടും: മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ന്യൂയോർക്ക്: മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുക എന്നത് ബഹിരാകാശ ദൗത്യത്തിലെ പുതിയ നാഴികക്കല്ലാണ്. എന്നാല്‍ ഗ്രഹത്തിലെ പ്രതികൂല അവസ്ഥകള്‍ കാരണം ചൊവ്വയിലെ

മനുഷ്യവാസം പ്രയാസമേറിയ ദൗത്യമായിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നല്‍കുന്നത്. ഒരു ഓണ്‍ലൈൻ ന്യൂസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

ചൊവ്വയിലേക്ക് കുടിയേറിപ്പാർക്കുന്ന മനുഷ്യർക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് ഗുരുതരമായ വൈകല്യങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാമെന്ന് യുഎസിലെ റൈസ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഡോ. സ്കോട്ട് സോളമൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രഹത്തിലെ പ്രതികൂല സാഹചര്യങ്ങളില്‍ മനുഷ്യർക്ക് അതിജീവിക്കുക പ്രയാസകരമായിരിക്കുമെന്നും അദ്ദേഹം പറയുന്നു.

കുറഞ്ഞ ഗുരുത്വാകർഷണ ബലവും ഉയർന്ന റേഡിയേഷനും കാരണമാണ് ശാരീരിക മാറ്റങ്ങള്‍ സംഭവിക്കുന്നത്. ത്വക്കിന് പച്ച നിറം, ദുർബലമായ പേശികള്‍, കാഴ്ച ശക്തി നഷ്ടമാകുക, ദുർബലമായ പൊട്ടുന്ന അസ്ഥികള്‍ എന്നീ മാറ്റങ്ങള്‍ ചൊവ്വയിലെ മനുഷ്യനില്‍ സംഭവിക്കാമെന്ന് വിദഗ്ധർ പറയുന്നു.

ചൊവ്വ ഭൂമിയെക്കാള്‍ ചെറിയ ഗ്രഹമാണ്. ഭൂമിയിലുള്ളതിനേക്കാള്‍ 30% ഗുരുത്വാകർഷണവും കുറവാണ്. ഭൂമിക്കുള്ളതുപോലെ ഒരു കാന്തിക മണ്ഡലമോ, ഓസോണ്‍ പോലെ ഒരു സുരക്ഷാ പാളിയോ ചൊവ്വയ്‌ക്കില്ല.

അതിനാല്‍ തന്നെ ബഹിരാകാശ വികിരണങ്ങള്‍, അള്‍ട്രാ വയലറ്റ് രശ്മികള്‍, കോസ്മിക് കിരണങ്ങള്‍ എന്നിവ നേരിട്ട് ഗ്രഹത്തിലേക്ക്‌ പതിക്കും. ഇതാണ് ചൊവ്വയില്‍ താമസിക്കുമ്പോള്‍ മനുഷ്യരിലുണ്ടാകുന്ന ശാരീരിക മാറ്റങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.