ഐ എസ്ആർഒയുടെ സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം
സ്വന്തം ലേഖകൻ
ചെന്നൈ: തിരുനെൽവേലിൽ മഹേന്ദ്രഗിരിയിലെ ഇസ്റോ പ്രൊപ്പൽഷൻ കോംപ്ലക്സിൽ
(ഐപിആർസി) നടത്തിയ ഐഎസ്ആർഒയു സെമി ക്രയോജനിക് എഞ്ചിന്റെ ആദ്യ പരീക്ഷണം വിജയം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2000കെ എൻ സെമി-ക്രയോജനിക്
എഞ്ചിന്റെ ഇന്റർമീഡിയറ്റ് കോൺഫിഗറേഷനിലെ ആദ്യത്തെ സംയോജിത പരീക്ഷണമായിരുന്നു ഇത്. പുതിയ വിക്ഷേപണ വാഹനങ്ങൾക്കായി 2000 കെഎൻ ത്രസ്റ്റ് എഞ്ചിൻ വികസിപ്പിക്കുന്നതിലേക്കുള്ള
ചുവടുവയ്പ്പായിരുന്നു പരീക്ഷണമെന്ന് ഐഎസ്ആർഒ ട്വീറ്റ് ചെയ്തു. പവർ ഹെഡ് ടെസ്റ്റ് ആർട്ടിക്കിൾ
(പിഎച്ച്ടിഎ) എന്ന് പേരിട്ടിരിക്കുന്ന ഇന്റർമീഡിയറ്റ് കോൺഫിഗറേഷനിൽ ത്രസ്റ്റ് ചേമ്പർ ഒഴികെയുള്ള എല്ലാ സംവിധാനങ്ങളും ഉൾപ്പെടുന്നതാണ്. ചെറിയ മർദവും ഉയർന്ന മർദവുമുള്ള ടർബോ പമ്പുകൾ, ഗ്യാസ് ജനറേറ്റർ, നിയന്ത്രണ ഘടകങ്ങൾ എന്നിവയുൾപ്പെടെ പ്രൊപ്പല്ലന്റ് ഫീഡ് സിസ്റ്റത്തിന്റെ രൂപകൽപ്പനയിൽ പദ്ധതിയിട്ടിരിക്കുന്ന ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യത്തേതാണ് ഈ പരീക്ഷണമെന്ന് ട്വീറ്റിൽ പറയുന്നു.
ഇന്ത്യൻ വ്യവസായ പങ്കാളിത്തത്തോടെ 2000 കെഎൻ ത്രസ്റ്റ് ഉള്ള സെമി ക്രയോജനിക് എഞ്ചിന്റെ രൂപകല്പനയും വികസനവും ഇസ്രോയുടെ എൽപിഎസി ഏറ്റെടുത്തതായി ഐഎസ്ആർഒ അറിയിച്ചു. ലിക്വിഡ് ഓക്സിജനിൽ പ്രവർത്തിക്കുന്ന എഞ്ചിൻ, ഭാവി വിക്ഷേപണ വാഹനങ്ങളുടെ ബൂസ്റ്റർ ഘട്ടങ്ങൾക്ക് ശക്തി നൽകും. പൂർണമായ എഞ്ചിനും അതിന്റെ യോഗ്യതയും സംയോജിപ്പിക്കുന്നതിന് മുമ്പുള്ള ഒരു പ്രധാന നാഴികക്കല്ലായിരുന്നു ബുധനാഴ്ചത്തെ പരീക്ഷണമെന്ന് ഏജൻസി പറഞ്ഞു.