ഐഎസ്ആര്‍ഒ പരീക്ഷ തട്ടിപ്പ്;മുഖ്യപ്രതി കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരന്,പരീക്ഷയെഴുതുന്നതിനായ് വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഐഎസ്ആര്‍ഒ (വിഎസ്എസ്സി) പരീക്ഷ
തട്ടിപ്പിന് പിന്നില്‍ വൻ സംഘമെന്ന് പൊലീസ് കണ്ടെത്തല്‍. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി.അറസ്റ്റിലായ ഹരിയാന സ്വദേശികള്‍ സ്ഥിരം ക്രമക്കേട് നടത്തുന്നവരാണ്. മറ്റൊരാള്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വൻ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്.വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തില്‍ മടങ്ങാനായിരുന്നു പദ്ധതി. അന്വേഷണം ഹരിയാനയിലേക്കും വ്യാപിപിക്കും.ഇന്നലെ തിരുവനന്തപുരത്ത് നടന്ന ഐഎസ്ആര്‍ഒയിലെ വിഎസ്എസ്സി ടെക്നീഷ്യൻ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും നടന്നത്.
ഹരിയാന സ്വദേശികളാണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്.ബ്ലൂട്ടൂത്ത് വഴി കേട്ട് പരീക്ഷയെഴുതിയതിനായിരുന്നു ആദ്യം പ്രതികളെ പിടികൂടിയത്.പിന്നീടാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.ആള്‍മാറാട്ടം നടത്തി,ഉദ്യോഗാര്‍ത്ഥിക്ക് വേണ്ടി മറ്റാളുകളാണ് പരീക്ഷയെഴുതാനെത്തിയതെന്നായിരുന്നു കണ്ടെത്തല്‍.പിടിയിലായവരുടെ യഥാര്‍ത്ഥ വിലാസം കണ്ടത്താൻ ഹരിയാന പൊലീസുമായി ചേര്‍ന്ന് കേരളാ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.കേന്ദ്ര ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ബ്ലൂടൂത്ത് ഇയര്‍ സെറ്റും മൊബൈല്‍ഫോണ്‍ ടീം വ്യൂവറും വച്ചായിരുന്നു ഹരിയാന സ്വദേശികള്‍ കേരളത്തിലെത്തി കോപ്പിയടി നടത്തിയത്.തിരുവനന്തപുരത്തെ പൊലീസിന് ഹരിയാനയില്‍ നിന്നും പരീക്ഷ നടന്ന ഞായറാഴ്ച രാവിലെ ഒരു അജ്ഞാത ഫോണ്‍ സന്ദേശം എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഎസ്എസ്സിയുടെ ടെക്നീക്ഷൻ – B ക്യാറ്റഗറി തസ്തിയിലേക്കുള്ള പരീക്ഷയില്‍ ഹരിയാന സ്വദേശികള്‍ കോപ്പിയടിക്കാൻ പദ്ധതി ഇട്ടിട്ടുണ്ടെന്നായിരുന്നു ആ സന്ദേശം പൊലീസ് ഈ വിവരം പരീക്ഷ സെന്ററുകളെ അറിയിച്ചു.പരീക്ഷ തുടങ്ങി ഉച്ചയോടെ കോട്ടണ്‍ ഹില്‍, സെന്റ് മേരീസ് എന്നീ പരീക്ഷ സെന്ററുകളില്‍ നിന്നും തിരിച്ച് പൊലീസിന് വിളിയെത്തി.രണ്ട് പേര് ഹൈടെക് രീതിയില്‍ കോപ്പിയടിച്ചുവെന്നായിരുന്നു ഫോണ്‍ കോള്‍.മെഡിക്കല്‍ കോളേജ്, മ്യൂസിയം സ്റ്റേഷനുകളില്‍ നിന്നും പൊലീസ് എത്തി ഹരിയാന സ്വദേശികളായ സുമിത് കുമാര്‍,സുനില്‍ കുമാര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.പിന്നീട് നടത്തിയ ചോദ്യം ചെയ്യലിലാണ് ആള്‍മാറാട്ടത്തിന്റെ വിവരവും പുറത്ത് വന്നത്.
പ്രതികള്‍ പരീക്ഷാ ഹാളിലേക്ക് പോകും മുൻപ് വയറ്റില്‍ ഒരു ബെല്‍റ്റ് കെട്ടി അതില്‍ മൊബൈല്‍ ഫോണ്‍ ഘടിപ്പിച്ചു വച്ചു.ഈ മൊബൈലിന്റെ ക്യാമറ ഭാഗം ഷര്‍ട്ടിന്റെ ബട്ടണ്‍ ഹോളിനോട് ചേര്‍ത്ത് ഒട്ടിച്ച് വച്ചു.ക്യാമറ ഓണ്‍ ചെയ്ത് പരീക്ഷാ ഹാളില്‍ കയറി.ഷര്‍ട്ടില്‍ ക്യാമറ ഘടിപ്പിച്ച ഭാഗത്തേക്ക് ചോദ്യ പേപ്പര്‍ നിവര്‍ത്തി പിടിച്ച് ടീം വ്യൂവര്‍ വഴി ഈ ചോദ്യപ്പേപ്പറിന്റെ ദൃശ്യം അജ്ഞാത കേന്ദ്രത്തിലിരിക്കുന്ന കൂട്ടാളിക്ക് കാണിച്ച് കൊടുത്തു.ചെവിക്കകത്ത് വെച്ച കുഞ്ഞൻ ബ്ലൂട്ടൂത്ത് ഇയര്‍ഫോണ്‍ വഴി അയാള്‍ പറഞ്ഞ് കൊടുക്കുന്ന ഉത്തരങ്ങള്‍ മുഖത്ത് ഭാവ വത്യാസമില്ലാതെ പ്രതികള്‍ പേപ്പറില്‍ പകര്‍ത്തി.അങ്ങനെ 80 മാര്‍ക് ചോദ്യത്തിന് 70 ലധികം മാര്‍ക്കിന്റെ ശരിയുത്തരം സുനില്‍ എഴുതിയിട്ടുണ്ട്.