ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയുടെ കൈയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു :ഇടുക്കി സ്വദേശിയായ പ്രതി മൂന്നു വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ; സംഭവത്തിനുശേഷം വിദേശത്തേക്കു കടന്നു കളഞ്ഞ പ്രതി നാട്ടിലെത്തിയപ്പോൾ പൊലീസ് കുടുക്കുകയായിരുന്നു

കോട്ടയം: വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നുകളഞ്ഞ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കട്ടപ്പന വട്ടക്കുന്നേൽപ്പടി ഭാഗത്ത് പൂതക്കുഴിയിൽ ലിയോമോൻ ആന്റണി (41) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഇസ്രായേലിൽ ജോലി നൽകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് കോട്ടയം സ്വദേശിയുടെ കൈയിൽ നിന്നും ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയും പാസ്പോര്‍ട്ടും തട്ടിയെടുക്കുകയായിരുന്നു. 2019 ലായിരുന്നു കേസിനാസ്പദമായ സംഭവം.

ഇയാളുടെ പരാതിയെ തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിയോമോൻ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നതായി ജില്ലാപോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് കോട്ടയം ഈസ്റ്റ്‌ സ്റ്റേഷൻ എസ്.എച്ച്.ഓ യു.ശ്രീജിത്ത്,എസ്.ഐ മാരായ സജി എം.ബി,അന്‍സാരി ,സി.പി.ഓ മാരായ വിബിന്‍ ,ജിനുമോന്‍ എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത് .പ്രതിയെ കോടതിയിൽ ഹാജരാക്കി