play-sharp-fill
ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ചു: കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ചു: കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ യുവാവ് അറസ്റ്റിൽ

കൊച്ചി: ഐഎസ്എല്‍ മത്സരത്തിനിടെ വനിതാ പൊലീസിനെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. കോട്ടയം  കഞ്ഞിക്കുഴി അരുൺ എം തോമസ് ( 36) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാന്‍ മത്സരത്തിനിടെയായിരുന്നു സംഭവം. മത്സരത്തിന്റെ ഇടവേളയില്‍ രാത്രി എട്ടരയോടെയാണ് അരുണ്‍ പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയത്.


ഉദ്യോഗസ്ഥ ചോദ്യം ചെയ്തപ്പോള്‍ അരുണ്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. തടയാന്‍ ശ്രമിച്ച പൊലീസുകാരിയുടെ കൈ വളച്ചൊടിക്കുകയും ചെയ്തു. എന്നാല്‍ ഇത് കണ്ട മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്‍ അരുണിനെ പിടികൂടുകയും പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയുമായിരുന്നു. യുവാവിനെതിരെ വിവിധ വകുപ്പുകള്‍ ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം പാലാരിവട്ടം പൊലീസ് കേസ് എടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group