play-sharp-fill
ഐഎസിൽ ആളെ ചേർക്കാൻ കേരളത്തിൽ പലവട്ടം എത്തി; ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് എന്നിവയിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു; ലക്ഷ്യം ഐഎസിന്റെ ഇന്ത്യൻ ഘടകം രൂപീകരിക്കൽ

ഐഎസിൽ ആളെ ചേർക്കാൻ കേരളത്തിൽ പലവട്ടം എത്തി; ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് എന്നിവയിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചു; ലക്ഷ്യം ഐഎസിന്റെ ഇന്ത്യൻ ഘടകം രൂപീകരിക്കൽ

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി • ഇസ്‌ലാമിക് സ്റ്റേറ്റുമായുള്ള ബന്ധത്തിന്റെ പേരിൽ ബുധനാഴ്ച അറസ്റ്റിലായവർ കേരളത്തിൽ നിന്നുൾപ്പെടെ യുവാക്കളെ റിക്രൂട്ട് ചെയ്യാൻ ലക്ഷ്യമിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജൻസി.

ഐഎസുമായുള്ള ബന്ധത്തിന്റെ പേരിൽ കഴിഞ്ഞ മാർച്ചിൽ അറസ്റ്റിലായ മലയാളി മുഹമ്മദ് അമീൻ (അബു യഹിയ) ആണ് റിക്രൂട്മെന്റിന് നേത‍ൃത്വം നൽകിയിരുന്നത്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ ഐഎസ് സംഘങ്ങൾക്കൊപ്പം പ്രവർത്തിച്ചിരുന്ന അമീൻ ഇന്ത്യയിലേക്കു മടങ്ങിയെത്തിയ ശേഷം ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമീൻ പിടിയിലായതോടെയാണു കേരളത്തിലേത് അടക്കമുള്ള റിക്രൂട്മെന്റ് വിവരങ്ങൾ എൻഐഎക്കു ലഭിച്ചത്. കേരളത്തിനു പുറമേ കർണാടക, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടു.ഐഎസിന്റെ ഇന്ത്യൻ ഘടകം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം.

സമൂഹമാധ്യമങ്ങളായ ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ് എന്നിവയിലൂടെ ഐഎസ് ആശയങ്ങൾ പ്രചരിപ്പിച്ചാണ് യുവാക്കളെ ലക്ഷ്യമിട്ടത്.

2016 ൽ കാസർകോട് തൃക്കരിപ്പൂർ പടന്നയിലെ ഷിയാസും ഭാര്യ അജ്മലയും ഒന്നര വയസ്സുണ്ടായിരുന്ന മകനും അടക്കം 12 പേർ സിറിയയിലെത്തി ഐഎസിൽ ചേർന്നതായി കണ്ടെത്തിയിരുന്നു. അജ്മലയുടെ മാതൃ സഹോദരനാണ് ബുധനാഴ്ച മംഗളൂരുവിൽ അറസ്റ്റിലായത്.

പിടിയിലായവരെ ഇന്നലെ ചോദ്യം ചെയ്യലിനായി ഡൽഹിയിലെ എൻഐഎ ആസ്ഥാനത്തെത്തിച്ചു.