play-sharp-fill
ഐഎസ് ബന്ധമെന്ന് സംശയം;  അന്തരിച്ച മുന്‍ എംഎല്‍എയുടെ കൊച്ചുമകന്റെ ഭാര്യയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ഐഎസ് ബന്ധമെന്ന് സംശയം; അന്തരിച്ച മുന്‍ എംഎല്‍എയുടെ കൊച്ചുമകന്റെ ഭാര്യയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

സ്വന്തം ലേഖിക

ബെംഗളൂരു: ഐഎസ് കേരള മൊഡ്യൂള്‍ കേസുമായി ബന്ധമെന്ന സംശയത്തില്‍ യുവതിയെ എന്‍ ഐ എ സംഘം അറസ്റ്റ് ചെയ്തു .


അന്തരിച്ച മുന്‍ എംഎല്‍എ ബി.എം ഇടിനബ്ബയുടെ കൊച്ചുമകന്‍ അബ്ദുള്‍ റഹിമാന്റെ ഭാര്യ ഉള്ളാള്‍ മസ്തിക്കാട്ട് സ്വദേശി ദീപ്തി മര്‍ളയാണ് അറസ്റ്റിലായത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021 ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാളിലെ വീട്ടില്‍ റെയ്ഡ് നടത്തി അബ്ദുള്‍ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നു. വീട്ടില്‍ നിന്ന് ഏതാനും രേഖകളും പിടിച്ചെടുത്തിരുന്നു.

ഡിഎസ്പി കൃഷ്ണകുമാര്‍, എന്‍ഐഎ ഡല്‍ഹിയിലെ അസിസ്റ്റന്റ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ അജയ് സിംഗ്, മോണിക്ക ദിക്വാള്‍ എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

വെന്‍ലോക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കി.

എന്‍ഐഎ സംഘം യുവതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുമെന്നും സൂചനയുണ്ട്.