സംസ്ഥാനത്തെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുളള റോഡ് നിര്‍മ്മാണത്തില്‍ വീഴ്‌ച്ച; കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; നടപടി ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണത്തില്‍ വീഴ്ചവരുത്തിയത്തിൽ
സ്വന്തം ലേഖകൻ
തിരുവനന്തപുരം:വർഷങ്ങൾ ആയി ശോച്യാവസ്ഥയിലുള്ള ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണത്തില്‍ വീഴ്ചവരുത്തിയ കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.റോഡ് നിര്‍മ്മാണത്തിലെ വീഴ്‌ച്ച കണക്കിലെടുത്ത റിസ്ക് ആന്‍ഡ് കോസ്റ്റിലാണ് കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തിരിക്കുന്നത്.
പ്രവൃത്തി റീ-ടെണ്ടര്‍ ചെയ്തു എന്നും കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വല്‍ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്നും തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് മന്ത്രിയുടെ സ്ഥിരീകരണമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിഎ മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
പത്ത് വര്‍ഷത്തോളമായി ജനങ്ങള്‍ പ്രയാസം അനുഭവിക്കുന്ന റോഡാണ് ഈരാറ്റുപേട്ട- വാഗമണ്‍. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിലും നിരവധി പേര്‍ ഈ റോഡിന്റെ പ്രശ്‌നം ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
2021 മെയ് മാസത്തില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഈരാറ്റുപേട്ട- വാഗമണ്‍ റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങള്‍ നടത്തി.
19.90 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാല്‍ നാളിതുവരെ 6 കിലോമീറ്റര്‍ ബിഎം പ്രവൃത്തി മാത്രമേ പൂര്‍ത്തീകരിച്ചിട്ടുള്ളു.
പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വീഴ്ചവരുത്തിയ കരാറുകാരെ ഇപ്പോള്‍ ‘റിസ്‌ക് ആന്‍ഡ് കോസ്റ്റ്’ വ്യവസ്ഥ പ്രകാരം കരാര്‍ റദ്ദാക്കുവാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തില്‍ പ്രവൃത്തി പുനക്രമീകരിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനും തീരുമാനിച്ചു. കൂടാതെ റിസ്‌ക് ആന്‍ഡ് കോസ്റ്റ് ടെര്‍മിനേഷന് വിധേയനായ കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വല്‍ പ്രകാരമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണ്.