
വാഷിങ്ടണ്‍: ഇറാന് മുന്നില്‍ ഓഫറുമായി അമേരിക്കൻ വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ്.
ആണവ പദ്ധതി ഉപേക്ഷിച്ചാല്‍ വൻ നേട്ടങ്ങള്‍ ഇറാൻ ജനതയെ കാത്തിരിക്കുന്നുവെന്നാണ് പ്രതികരണം.
പരസ്പരമുള്ള അവിശ്വാസത്തെ മാറ്റിയെടുക്കാമെന്നും സംഘർഷം പൂർണമായി അവസാനിപ്പിക്കാമെന്നും ജെഡി വാൻസ് പ്രതികരിച്ചു.
അതിനിടെ ഇറാനുമായി വീണ്ടും സമാധാന ചർച്ചയ്ക്ക് അമേരിക്ക തീരുമാനിച്ചു. ഈ ആഴ്ച ചർച്ച പുനരാരംഭിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമേരിക്ക – ഇറാൻ സംഘങ്ങള്‍ വീണ്ടും പാകിസ്ഥാനിലെത്തും. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകള്‍ക്ക് അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തുടരുന്നതിനിടെ തന്നെയാണ് വീണ്ടും ചർച്ചയ്ക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ അവിശ്വാസം ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെങ്കിലും ചർച്ചകള്‍ ശരിയായ ദിശയിലാണെന്ന് ജെഡി വാൻസ് പറഞ്ഞു.







