
ആലപ്പുഴ: വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത ഇനമായ ശ്രീകൃഷ്ണപ്പരുന്തിനെ കൈവശം വെച്ചതിനെ തുടർന്ന് റസ്റ്റോറന്റ് ഉടമയ്‌ക്കെതിരെ കേസ്.
തെക്കൻ കൈനകരിക്ക് അടുത്ത് പള്ളാത്തുരുത്തിയിലെ റസ്റ്റോറന്റിലാണ് ഉടമ ശ്രീകൃഷ്ണപ്പരുന്തിനെ അനധികൃതമായി വളർത്തിയിരുന്നത്. പീപ്പിള്‍ ഫോർ ദി എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഒഫ് ആനിമല്‍സ് ഇന്ത്യയുടെ പരാതിയില്‍ പൊലീസും റാന്നി ഫോറസ്റ്റ് ഡിവിഷനും ചേർന്നാണ് പരിശോധന നടത്തി ഉടമയുടെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന പരുന്തിനെ കണ്ടെടുത്തത്.
നിയമവിരുദ്ധമായി പരുന്തിനെ കൈവശം വച്ചതിനും വിനോദ സഞ്ചാരികള്‍ക്ക് ഫോട്ടോയെടുക്കാൻ നല്‍കിയതിനുമാണ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


