
മലയാളികളുടെ പ്രിയനടൻ മോഹൻലാല്‍ കുട്ടനാട്ടുകാർക്കായി കരുതിവെച്ച മനോഹരമായ വിഷുക്കൈനീട്ടം ‘ശാന്തി തീർത്ഥം’. കുടിവെള്ള ലഭ്യത കുറഞ്ഞ കുട്ടനാടൻ മേഖലകളിലെ കുടുംബങ്ങള്‍ക്ക് ആശ്വാസമേകാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പദ്ധതി.
ശാന്തി തീർത്ഥം പദ്ധതിയിലൂടെ കണ്ടങ്കരി, മുരിക്കോല്‍മുട്ട്, നെടുമുടി തുടങ്ങിയ വാർഡിലെ 1000ത്തോളം വരുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കുടിവെള്ളം ലഭിക്കുമെന്ന് മോഹൻലാല്‍ അറിയിച്ചു. മോഹൻലാലിന്റെ മാതാപിതാക്കളുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന വിശ്വശാന്തി ഫൗണ്ടേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
ദിവസേന 20 ലിറ്റർ വെള്ള വച്ച് 4000ത്തോളം പേർക്കാണ് ഇത് ലഭ്യമാകുക. ഇത് താനും വിശ്വശാന്തി ഫൗണ്ടേഷനും ചേർന്നൊരുക്കുന്ന ഒരു വിഷു കൈനീട്ടമാണെന്നും മോഹൻലാല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


